നിപ്പാ ബാധിച്ച് മരിച്ച ലിനിയുടെ മക്കളും ആശുപത്രിയില്‍; രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
നിപ്പാ ബാധിച്ച് മരിച്ച ലിനിയുടെ മക്കളും ആശുപത്രിയില്‍; രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത അറിയച്ചു. 

മെയ് 21നായിരുന്നു നിപ്പാ ബാധയെത്തുടര്‍ന്ന് ലിനി മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com