പൊലീസിന് മനോരോഗം; കേരളം ഭ്രാന്താലയമായി മാറുന്നുവെന്ന് ആന്റണി 

കേരളം ഭ്രാന്താലയമായി മാറുന്നുവെന്ന് ആന്റണി ആശങ്കപ്പെട്ടു
പൊലീസിന് മനോരോഗം; കേരളം ഭ്രാന്താലയമായി മാറുന്നുവെന്ന് ആന്റണി 

ന്യൂഡല്‍ഹി: പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാരുടെ അതിക്രമത്തിന് ഇരയായി കെവിന്‍ കൊലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളം ഭ്രാന്താലയമായി മാറുന്നുവെന്ന് ആന്റണി ആശങ്കപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കേരള സമൂഹത്തിന്റെ ജീര്‍ണതയെയാണ് വെളിവാക്കുന്നത്. കേരള സമൂഹം ഒന്നടങ്കം ലജ്ജിച്ച് തലതാഴ്ത്തുന്ന സംഭവമാണിത്. ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകളെ ഓര്‍മ്മിപ്പിക്കുകയാണ് കേരളം. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസവും ദുരഭിമാനകൊലയും വര്‍ധിച്ചുവരുന്നു. വര്‍ധിച്ചുവരുന്ന ഈ ജീര്‍ണതയ്ക്ക് എതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാനാതുറയില്‍പ്പെട്ട എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

കെവിന്റെ മരണത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താനും ആന്റണി മറന്നില്ല. പൊലീസിന് മനോരോഗം ബാധിച്ചിരിക്കുന്നു. പൊലീസിന്റെ വീഴ്ചയില്‍ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com