അക്രമാസക്തനായ കൊമ്പനെ ആനപ്പന്തിയിലേക്ക് മാറ്റും; വയനാട്ടില്‍ ഹര്‍ത്താല്‍ പിന്‍വലിച്ചു

ജില്ലയില്‍ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു
അക്രമാസക്തനായ കൊമ്പനെ ആനപ്പന്തിയിലേക്ക് മാറ്റും; വയനാട്ടില്‍ ഹര്‍ത്താല്‍ പിന്‍വലിച്ചു

വയനാട്: ജില്ലയില്‍ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ബത്തേരിയില്‍ അക്രമാസക്തനായ കൊമ്പനെ ആനപ്പന്തിയിലേക്ക് മാറ്റാന്‍ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. 

ബത്തേരിക്ക് സമീപം വടക്കാനാട് നാട്ടുകാര്‍ക്ക് ഭീഷണിയായ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒമ്പതു ദിവസമായ് പ്രദേശവാസികള്‍ നിരാഹാര സമരത്തിലാണ്. ഈ സാഹചര്യത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com