കണ്ണൂരില്‍ കമിതാക്കള്‍ കൊക്കയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കണ്ണൂരില്‍ കമിതാക്കള്‍ കൊക്കയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കമല്‍കുമാര്‍,അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനൂറടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചെന്നു കരുതുന്ന ഒരു പള്‍സര്‍ ബൈക്ക് കൊക്കയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ വളപ്പട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com