കെവിന്‍ വധം:  പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചോയെന്ന് കോടതി; ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്നു 

കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസിലെ കസ്റ്റഡി റിപ്പോര്‍ട്ട്  പുറത്ത്
കെവിന്‍ വധം:  പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചോയെന്ന് കോടതി; ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്നു 

ഏറ്റുമാനൂര്‍: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസിലെ കസ്റ്റഡി റിപ്പോര്‍ട്ട്  പുറത്ത്. പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചോയെന്ന് സംശയമുണ്ടെന്ന് ഏറ്റുമാനൂര്‍ കോടതി ആശങ്കപ്പെട്ടു. ആരോ ഇരയ്ക്കും വേട്ടക്കാരനും ഒുപ്പം ഓടുന്നുവെന്നും കോടതി പറഞ്ഞു. 

വളരെ ഗൗരവമായ കേസാണ് ഇതെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. നിഷാദ്, ഷെഹിന്‍ എന്നിവരാണ് പിടിയിലായത്. നേരത്തെ പിടിയിലായ മുഖ്യപ്രതികളായ ഷാനുവിനെയും ചാക്കോയേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയപേക്ഷ നല്‍കിയപ്പോഴാണ് കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പൊലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com