കെവിന്‍ വധം: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, ഡ്രൈവര്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി, പൊലീസുകാര്‍ പിന്തുടര്‍ന്നുപിടികൂടി

കെവിന്‍ വധം: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, ഡ്രൈവര്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി, പൊലീസുകാര്‍ പിന്തുടര്‍ന്നുപിടികൂടി
കെവിന്‍ വധം: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, ഡ്രൈവര്‍ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി, പൊലീസുകാര്‍ പിന്തുടര്‍ന്നുപിടികൂടി

കോട്ടയം: കെവിന്‍ കൊലക്കേസില്‍ അന്വേഷണം നടക്കുന്ന കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍. അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ പൊലീസ് ഡ്രൈവര്‍ സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി. ഇയാളെ മറ്റു പൊലീസുകാര്‍ പിന്തുടര്‍ന്നു പിടികൂടുകയായായിരുന്നു.

പൊലീസ് ഡ്രൈവര്‍ അജകുമാറാണ് യൂണിഫോമില്‍ സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയത്. പട്രോളിങ് സംഘത്തിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന അജകുമാര്‍ അക്രമി സംഘത്തെ സഹായിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയത്. പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 

കെവിനെ തട്ടിക്കൊണ്ടുപോയവര്‍ക്കു പൊലീസിന്റെ സഹായം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഐജി വിജയ് സാഖറെ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 
പട്രോള്‍ ഡ്യൂട്ടിയുണ്ടായിരുന്ന എഎസ്‌ഐ ബിജുവിനയെും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും കൈക്കൂലി വാങ്ങിയതായ വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കി.

എസ്‌ഐ എംഎസ് ഷിബു പ്രതികളെ സഹായിച്ചതായി സൂചനകള്‍ ലഭിച്ചിട്ടില്ല. എസ്‌ഐ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തില്‍ എസ്‌ഐയുടെ പങ്കു തെളിഞ്ഞാല്‍ അതിന് അനുസരിച്ച് നടപടിയുണ്ടാവും.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ഐജി പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കെവിന്റെ ബന്ധു അനീഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അ്‌ന്വേഷണം പുരോഗമിക്കുന്നത്. അനീഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാണ്. പിടിയിലായവരുടെ മൊഴിയുമായി ഇതു ചേര്‍ത്തുവച്ചു പരിശോധിച്ചു. വരും മണിക്കൂറുകളില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ഐജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com