നിങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്ല നാളുകള്‍ സമ്മാനിക്കാനുള്ള തിരക്കിലാണ്; എം.എം മണി

നിരന്തമായി സംഭവിക്കുന്ന പൊലീസ് വീഴചകളെപ്പറ്റി വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ വീണ്ടും പ്രതികരണവുമായി വൈദ്യുത മന്ത്രി എം.എം മണി 
നിങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്ല നാളുകള്‍ സമ്മാനിക്കാനുള്ള തിരക്കിലാണ്; എം.എം മണി

നിരന്തമായി സംഭവിക്കുന്ന പൊലീസ് വീഴചകളെപ്പറ്റി വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ വീണ്ടും പ്രതികരണവുമായി വൈദ്യുത മന്ത്രി എം.എം മണി. 'നിങ്ങള്‍' ഞങ്ങളെ കടന്നാക്രമിക്കാന്‍ ഉള്ള തിരക്കിലാണെന്നറിയാം പക്ഷെ ഞങ്ങള്‍ 'നിങ്ങള്‍' ഉള്‍പ്പടെ ഉള്ളവര്‍ക്ക് നല്ല നാളുകള്‍ സമ്മാനിക്കാനുള്ള തിരക്കിലാണെന്ന് മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് മന്ത്രിയുടെ കുറിപ്പ്. ഇന്ധനവിലയുടെ അധിക നികുതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള പോസ്റ്റിലാണ് മണിയുടെ വിമര്‍ശനം. 

ദിനംപ്രതി പെട്രോള്‍  ഡീസല്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് സാധാരണ ജന ജീവിതം കേന്ദ്ര സര്‍ക്കാര്‍ ദുസ്സഹമാക്കുമ്പോള്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് കേരളത്തിലെ ജനപക്ഷ സര്‍ക്കാര്‍.അതെ കേരളം എന്നും ഇന്ത്യയ്ക്ക് മാതൃകയാണ്. 'നിങ്ങള്‍' ഞങ്ങളെ കടന്നാക്രമിക്കാന്‍ ഉള്ള തിരക്കിലാണെന്നറിയാം.പക്ഷെ ഞങ്ങള്‍ 'നിങ്ങള്‍' ഉള്‍പ്പടെ ഉള്ളവര്‍ക്ക് നല്ല നാളുകള്‍ സമ്മാനിക്കാനുള്ള തിരക്കിലാണ്,
ശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍-മണി പറയുന്നു. 

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ പൊലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുകയാണെന്ന് മണി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ എന്ത് നടന്നാലും ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പൊലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തവരാണ് ഞങ്ങള്‍. പൊലീസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും ജീവഹാനി സംഭവിച്ചാലും ഞങ്ങള്‍ ഒരേ നിലപാടാണ്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പൊലീസ് ആരെയെങ്കിലും തല്ലി കൊന്നാലും വ്യഭിചാരം നടത്തിയാലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഭരിക്കുമ്പോള്‍ എവിടെയെങ്കിലും ഏതെങ്കിലും പൊലീസുകാരന്‍ വല്ല വിവരക്കേടും കാണിച്ചാല്‍ അതും പറഞ്ഞ് ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്ന് എം.എം. മണി പറഞ്ഞു. ഇതിന് ശേഷം താന്‍ പറഞ്ഞത് പോലെ തന്നെ കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com