നിപ്പാ വൈറസ്: ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇതോടെ നിപ്പ രോഗബാധിതരുടെ എണ്ണം 17 ആയി. 1353 പേര്‍ നിരീക്ഷണത്തിലാണ്. 
നിപ്പാ വൈറസ്: ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. 28 വയസുകാരനായ കാരശേരി സ്വദേശിക്കാണ് നിപ്പ വൈറസ് സ്ഥീരികരിച്ചത്. രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതോടെ നിപ്പ രോഗബാധിതരുടെ എണ്ണം 17 ആയി. 1353 പേര്‍ നിരീക്ഷണത്തിലാണ്. 

അതേസമയം നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസ് വാഹകര്‍. കോഴിക്കോട് രോഗം ബാധിച്ച് മരിച്ചവരുടെ വീട്ടുവളപ്പില്‍ അത്തരം വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ കിണറ്റില്‍ നിന്ന് ലഭിച്ച വവ്വാലുകള്‍ പ്രാണികളെ തിന്നുന്നവയാണ്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com