നിപ്പ വൈറസ്: കേരളത്തില്‍ വന്ന് പോയ സൈനികന്‍ കൊല്‍ക്കത്തിയില്‍ മരിച്ചു

സീനുവിന്റെ രക്തത്തിന്റെയും സ്രവത്തിന്റെയും സാംപിള്‍ പുണെയിലെ വൈറോളജി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
നിപ്പ വൈറസ്: കേരളത്തില്‍ വന്ന് പോയ സൈനികന്‍ കൊല്‍ക്കത്തിയില്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിപ്പ വൈറസ് ബാധിച്ചെന്ന് കരുതുന്ന സൈനികന്‍ മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കേരളത്തില്‍ വന്ന് പോയ സീനു പ്രസാദെന്ന സൈനികനാണു മരിച്ചത്. ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന സീനുവിനെ ഏപ്രില്‍ 20 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച മരിച്ച സീനുവിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ സംസ്‌കരിക്കുകയും ചെയ്തു. അതേസമയം ഇദ്ദേഹം മലയാളിയാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. 

സീനുവിന്റെ രക്തത്തിന്റെയും സ്രവത്തിന്റെയും സാംപിള്‍ പുണെയിലെ വൈറോളജി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിപ്പ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതിനിടെ, കര്‍ണാടകയും നിപ്പ് വൈറസ് ഭീതിയിലാണ്. നിപ്പ സംശയിക്കുന്ന മൂന്നു കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഒരെണ്ണം തിങ്കളാഴ്ചയും രണ്ടെണ്ണം ചൊവ്വാഴ്ചയുമാണ് റിപ്പോര്‍ട്ടു ചെയ്തത്. കേരളത്തിലെത്തി മടങ്ങിയവരെ, പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സ്രവ സാംപിള്‍ മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com