നിപ്പാ വൈറസിന് കാരണം വവ്വാലുകള്‍ തന്നെ; ശാസ്ത്രജ്ഞര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി

പ്പാ വൈറസ് ബാധയ്ക്ക് കാരണം വവ്വാലുകളാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെശൈലജ
നിപ്പാ വൈറസിന് കാരണം വവ്വാലുകള്‍ തന്നെ; ശാസ്ത്രജ്ഞര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയ്ക്ക് കാരണം വവ്വാലുകളാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെശൈലജ. കോഴിക്കോട് രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പാ വൈറസ് വാഹകര്‍. ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com