പാവപ്പെട്ടവരോടും സ്ത്രീകളോടും ധാര്‍ഷ്ട്യം കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിടണം: ജേക്കബ് പുന്നൂസ്

പൊലീസുകാര്‍ ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുന്നത് അഴിമതി മറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരോടും സ്ത്രീകളോടും ധാര്‍ഷ്ട്യം കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിടണം: ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: പാവപ്പെട്ടവരോടും സ്ത്രീകളോടും ധാര്‍ഷ്ട്യം കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പരിപൂര്‍ണമായി നിയമത്തിനു വിധേയരായി പ്രവര്‍ത്തിക്കുന്ന പൊലീസിനെയാണ് സേനയ്ക്കു വേണ്ടതെന്നും ധാര്‍ഷ്ട്യമുള്ളവരെ സേനയില്‍നിന്നു പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിമയത്തിന് വിധേയരാണെന്ന ബോധം ഓരോ പൊലീസുകാരനും ഉണ്ടാകണം. തന്‍പ്രമാണിത്തവും വ്യക്തിപരമായ ഇഷ്ടവും അനുസരിച്ചല്ല പൊലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടത്. നിയമം നിയമമായി നടപ്പിലാക്കണം. ഒരു പെണ്‍കുട്ടി സ്‌റ്റേഷനില്‍വന്നാലും ഒരു കുറ്റവാളി പിടിക്കപ്പെട്ടാലും നിയമം നിയമത്തിനനുസരിച്ചു പോകണം. നിയമം നടപ്പിലാക്കുന്ന രീതി പ്രധാനപ്പെട്ടതാണ്. ഇതാണ് ഭരണഘടനയിലും പറയുന്നത്. എന്നാല്‍, നടപടിക്രമങ്ങള്‍ പല പൊലീസുകാരും വിസ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൊലീസുകാര്‍ ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുന്നത് അഴിമതി മറക്കാനാണെന്നും അദ്ദേഹം പറഞ്ഞു. 'ധാര്‍ഷ്ട്യം കാണിക്കുമ്പോള്‍ സാമ്പത്തിക മേന്‍മയും ഉണ്ടാകാം. കാര്യം സാധിക്കാനും കേസ് കൊടുക്കാനുമൊക്കെ ജനങ്ങള്‍ സമീപിക്കുമ്പോള്‍ പൊലീസുകാരന്‍ ധാര്‍ഷ്ട്യം കാണിച്ചാല്‍, കാര്യം നടന്നു കഴിഞ്ഞാല്‍ പരാതിക്കാരന്‍ എന്തെങ്കിലും കൊടുക്കും. അതിനാണു ധാര്‍ഷ്ട്യം കാണിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com