സംസ്ഥാനത്ത് ഇന്ധനവില കുറയും;വെളളിയാഴ്ച മുതല്‍ അധിക നികുതി ഒഴിവാക്കും 

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അധിക നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ഇന്ധനവില കുറയും;വെളളിയാഴ്ച മുതല്‍ അധിക നികുതി ഒഴിവാക്കും 

തിരുവനന്തപുരം:തുടര്‍ച്ചയായ ഇന്ധന വില വര്‍ധനയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അധിക നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെളളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നികുതിയില്‍ എത്ര ഇളവ് അനുവദിക്കണമെന്നതിനെ കുറിച്ച് ധനമന്ത്രാലയം തീരുമാനിക്കും. വെളളിയാഴ്ചക്കകം ഇതില്‍ തീരുമാനമുണ്ടാകും.ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധിക നികുതി ഒഴിവാക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

അതേസമയം തുടര്‍ച്ചയായി പതിനാറു ദിവസം വര്‍ധിച്ച ഇന്ധനവിലയില്‍ ബുധനാഴ്ച ഉണ്ടായ കുറവ് ഒരു പൈസ മാത്രം. രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് അഞ്ചു ഡോളര്‍ വരെ താഴ്ന്ന പശ്ചാത്തലത്തിലാണ് ഈ വിരോധാഭാസം. കഴിഞ്ഞ ആഴ്ച എണ്ണ വില ബാരലിന് 80 ഡോളറായിരുന്നു. ഇതാണ് 75 ഡോളറായി താഴ്ന്നത്. എന്നാല്‍ ഇതിന്റെ ആനുകൂല്യം എണ്ണ വിതരണ കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച പെട്രോള്‍ വില ലിറ്ററിന് 82.62 രൂപയായിരുന്നു. ഇത് ബുധനാഴ്ച നേരിയ കുറവോടെ 82.61 രൂപയായാണ് താഴ്ന്നത്. ഡീസലിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 75.19 രൂപയാണ് ഡീസലിന്റെ ബുധനാഴ്ചത്തെ വില. പെട്രോളിനും ഡീസലിനും ഒരു പൈസ കുറഞ്ഞു എന്ന് സാരം. കൊച്ചിയിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com