ചെങ്ങന്നൂരില്‍ ഇടത് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു;  തത്സമയം

എല്‍ഡിഎഫിന് ചരിത്ര വിജയം. തകര്‍ന്നടിഞ്ഞ് യുഡിഎഫും ബിജെപിയും 
ചെങ്ങന്നൂരില്‍ ഇടത് മുന്നേറ്റം; ലീഡ് പതിനായിരം കടന്നു; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു;  തത്സമയം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഭൂരിപക്ഷം: 20956
യുഡിഎഫിനും ബിജെപിക്കും ദയനീയ പരാജയം. സജി ചെറിയാന് 67303 വോട്ട്. ഡി.വിജയകുമാറിന് 46347, ശ്രീധരന്‍പിള്ളയ്ക്ക് 35270
 

11.39: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ പഞ്ചായത്തിലും സജി ചെറിയാന് ലീഡ്.

11.34: ഇതുവരെ സജി ചെറിയാന് 48168 വോട്ടുകള്‍ ലഭിച്ചു. ഡി.വിജയകുമാറിന് 34629 വോട്ടുകളും പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 25706 വോട്ടുകളും ലഭിച്ചു.
 

11.25: ഇതുവരെ എണ്ണിയ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ  ലീഡ്: 

മാന്നാര്‍: 2629
പാണ്ടനാട്: 498
തിരുവനന്‍വണ്ടൂര്‍: 208
ചെങ്ങന്നൂര്‍(മുന്‍സിപ്പാലിറ്റി): 753
മുളക്കുഴ: 3637
ആല: 866

 

11.17: ഇടത് പക്ഷത്തിന്റെ വര്‍ഗീയ കാര്‍ഡും സര്‍ക്കാര്‍ മെഷണറിയുടെ ദുരുപയോഗം കൊണ്ടും നേടിയ വിജയമാണിത്. രാഷ്ട്രീയ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും. ശക്തമായ പോരാട്ടം തുടരും- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
 

11.10: പ്രതീക്ഷിച്ച റിസല്‍ട്ടല്ല. ചര്‍ച്ച ചെയ്ത രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കല്ല, മറിച്ചുള്ള കാര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിച്ചത്. തോല്‍വി പരിശോധിക്കും- ഉമ്മന്‍ ചാണ്ടി.

11.11: ആഘോഷം തുടങ്ങിവെച്ച് എല്‍ഡിഎഫ്. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍. ശോഭന ജോര്‍ജും മറ്റ് എല്‍ഡിഎഫ് നേതാക്കളും ഒപ്പം.
 

11.05: ചെങ്ങന്നൂരിലെ വിജയം ഫാസിസത്തിനും അഴിമതിക്കും എതിരെയുള്ള വിജയമെന്ന് വിഎസ് അച്യുതാനനന്ദന്‍. കെ.എം മാണി ഇപ്പോള്‍ എവിടെയെന്നും പരിഹാസം.
 

11.04: ഇനിയെണ്ണാനുള്ളത് 100 ബൂത്തുകള്‍. 11107 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് കുതിക്കുന്നു.
 

11.02: മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനകീയമായി തുടരുന്ന സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണ് സജി ചെറിയാന്റെ വിജയം- എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം.
 

10.58: വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ടിലേക്ക്.182 ബൂത്തുകളില്‍ 88 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞു.

10. 56: സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്. 10554 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറ്റം തുടരുന്നു. ഇതുവരെ 33158 വോട്ടുകള്‍ നേടി. ഡി. വിജയകുമാര്‍ 23730 വോട്ടുകളും പി.എസ് ശ്രീധരന്‍ പിള്ള 17687 വോട്ടുകളും നേടി.

10.44: സജി ചെറിയാന്റെ ലീഡ് പതിനായിരം കടന്നു.1020 വോട്ടുകളുടെ ഭൂരിപക്ഷം.

10.42: സജി ചെറിയാന്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക്. 2016ലെ ഭൂരിപക്ഷം മറികടന്നു. 9588 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  സജി ചെറിയാന്‍ കുതിക്കുന്നു.

10. 40: ബിജെപിയുടെ അഹന്തയ്ക്ക് ബലിയാടായത് പി.എസ് ശ്രീധരന്‍ പിള്ളയെന്ന് എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഘടകകക്ഷികള്‍ നല്‍കിയ തിരിച്ചടിയെന്നും വെള്ളാപ്പള്ളി. 

10.38: അഞ്ച് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. ചെങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫ് തരംഗം. മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, തിരവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലും ഇടതു മുന്നേറ്റം. ഇനി എണ്ണാനുള്ളത് ബുധനൂര്‍,ചെറിയനാട്, പുലിയൂര്‍, വെണ്‍മണി,ചെന്നിത്തല പഞ്ചായത്തുകള്‍.
 

10.17: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20324 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 16034 വോട്ടുകള്‍.
 

9.55:സജി ചെറിയാന്‍ 5000ലേക്കടുക്കുന്നു. 4618 വോട്ടുകളുടെ ഭൂരിപക്ഷം
 

9.53: ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ ബിജെപിക്ക് ലഭിച്ചത് 149 വോട്ടുകള്‍ മാത്രം.
 

9.52: ഇതുവരെ സജി ചെറിയാന് 12669 വോട്ടുകള്‍ ലഭിച്ചു

9.48: ബിജെപി അനുകൂല മേഖലയായ തിരുവന്‍വണ്ടൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം.പഞ്ചായത്തില്‍ ഒരു ബൂത്തില്‍ മാത്രം ബിജെപി ലീഡ് ചെയ്യുന്നു.

9.45: സജി ചെറിയാന്‍ 4628 വോട്ടുകള്‍ക്ക് മുന്നില്‍.

9.43: നാലാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചു. യുഡിഎഫ് ശക്തികേന്ദ്രമായ പാങ്ങനാട്ടും എല്‍ഡിഎഫ് മുന്നേറ്റം. 498 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.

9.36: ഉഡായിപ്പുകള്‍ നടന്നു. അടിയൊഴുക്കുകള്‍ നടന്നുവെന്ന് എനിക്കും തോന്നലുകള്‍ ഉണ്ടായിരുന്നു. ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് അനുകൂലമായ പഞ്ചായത്തുകൡ വരെ എന്ത് സംഭവിച്ചുവെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ബാക്കി പഞ്ചായത്തുകളിലും ഈ ട്രെന്റ് ഇതുപോലെ തുടരുകയാണെങ്കില്‍ ജനവിധി അംഗീകരിക്കും- യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍
 

9.30:കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള
 

9.30: മാന്നാര്‍ പഞ്ചായത്തില്‍ മാത്രം സജി ചെറിയാന്‍ 2700 വോട്ടുകള്‍ നേടി. 28 ബൂത്തുകളില്‍ 26ഇടത്തും ഇട് പക്ഷത്തിന് ഭൂരിപക്ഷം
 

9.27: എല്‍ഡിഎഫ് മുന്നേറ്റം. 4163 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ടുനില്‍ക്കുന്നു. 

9.00: വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ കഴിയുമ്പോള്‍ എല്‍ഡിഎഫിന് അനുകൂല സൂചനകള്‍. സജി ചെറിയാന്‍ 2160 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മൂന്നില്‍ നില്‍ക്കുന്നു.
 

8.55: ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള  മൂന്നാംസ്ഥാനത്ത്.
 

8.54: മാന്നാറില്‍ 14ല്‍ പതിമൂന്ന് ബൂ്ത്തുകളും എല്‍ഡിഎഫിനൊപ്പം. 1324 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു.

8.45: മാന്നാറിലെ പതിനാല് ബൂത്തുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ സജി ചെറിയാന് വ്യക്തമായ ലീഡ്. 5022 വോട്ടുകള്‍ നേടി സജി ചെറിയാന്‍ ഒന്നാമത് നില്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ 3633 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത്. 2553 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള മൂന്നാംസ്ഥാനത്ത്.

8.46: യുഡിഎഫ് സ്വാധീന മേഖലയിലെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്ന് സജി ചെറിയാന്‍. പ്രതീക്ഷിച്ചതിലും കൂടുതല്‍ ലീഡ് മാന്നാറില്‍ നിന്ന് ലഭിച്ചു.
 

8.45:മാന്നാര്‍ എല്‍ഡിഎഫിനൊപ്പം. 440 വോട്ടുകളുടെ ലീഡ് മാത്രമാണ് കഴിഞ്ഞ തവണ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ലഭിച്ചിരുന്നത്.
 

8.43:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ലീഡ് കുതിക്കുന്നു. 1595 വോട്ടുകള്‍ക്ക് മുന്നില്‍
 

8.40: പതിമൂന്ന് ബൂത്തുകളിലെ വോട്ടെണ്ണി കഴിയുമ്പോള്‍ സജി ചെറിയാന്‍ 1300 വോട്ടുകള്‍ക്ക് മുന്നില്‍.
 

8.35: മാന്നാര്‍ പഞ്ചായത്തിലെ ഏഴ് ബൂത്തുകളിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍  171 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നു.
 

8.30: ആദ്യ അഞ്ച് ബൂത്തുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് അനുകൂലം. സജി ചെറിയാന്‍ 210 വോട്ടുകള്‍ക്ക് മുന്നില്‍

8.27: ആദ്യഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. 154 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു
 

8.20: മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. 2006ലെ അബദ്ധം ചെങ്ങന്നൂര്‍ ആവര്‍ത്തിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍

8.11: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി.

8.10: ആകെ പതിനാല് റൗണ്ടാണ് വോട്ടെണ്ണുന്നത്.
 

8.05: മാന്നാര്‍ പഞ്ചായത്തിലെ പതിനാല് ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
 

8.00: തപാല്‍ സമരം കാരണം പോസ്റ്റല്‍ വോട്ടുകളില്‍ 787 വോട്ടുകള്‍ എത്തിയില്ല. ആകെ വന്നത് 12 വോട്ടുകള്‍.
 

8.00: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.  8.15ഓടെ ആദ്യ ഫലസൂചനകള്‍ അറിയാം.പന്ത്രണ്ട് മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സ്‌ട്രോങ് റൂം തുറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com