നടന്നത് ഉഡായിപ്പ് ;പാര്‍ട്ടി പരിശോധിക്കണമെന്ന് വിജയകുമാര്‍ 

ചെങ്ങന്നൂരില്‍ ബിജെപി-സിപിഎം കൂട്ടുകെട്ട് നടന്നതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍
നടന്നത് ഉഡായിപ്പ് ;പാര്‍ട്ടി പരിശോധിക്കണമെന്ന് വിജയകുമാര്‍ 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപി-സിപിഎം കൂട്ടുകെട്ട് നടന്നതായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ ആരോപിച്ചു. ചില ഉഡായിപ്പുകളും നടന്നു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടി പരിശോധിക്കണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടു.  

സിപിഎമ്മിന്റെ കളളവോട്ട് തടയുന്നത് അടക്കം പലതും ഫലപ്രദമായി ചെറുക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തിയെങ്കിലും ഗൗരവപ്പെട്ട ഇടപെടല്‍ നടത്തിയില്ല എന്ന ആശങ്ക മുന്‍പെ തന്നെ തനിക്ക് ഉണ്ടായിരുന്നു. ശക്തികേന്ദ്രങ്ങളില്‍ പോലും കോണ്‍ഗ്രസിന് വോട്ടുചോര്‍ച്ച സംഭവിച്ചത് ഗൗരവമായി നേതൃത്വം ചിന്തിക്കണം. ട്രെന്റ് ഇതുപോലെ തുടരുകയാണെങ്കില്‍ ജനവിധി അംഗീകരിക്കുമെന്നും വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com