ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പരീക്ഷിച്ച മൃദുഹിന്ദുത്വ സമീപനത്തിനേറ്റ തിരിച്ചടി: കോടിയേരി 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പരീക്ഷിച്ച മൃദുഹിന്ദുത്വ സമീപനത്തിനേറ്റ തിരിച്ചടി: കോടിയേരി 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ രാഷ്ട്രീയത്തിനും ഗവര്‍ണമെന്റിന്റെ വികസനനയത്തിനും ലഭിച്ച അംഗീകാരമാണിത്. ജാതിമത ചിന്തകള്‍ക്കതീതമായ ജനവിധി. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ പരീക്ഷിച്ച മൃദുഹിന്ദുത്വ സമീപനമാണ് ചെങ്ങന്നൂരില്‍ പരീക്ഷിച്ചത്. ഇതിനെ മതനിരപേക്ഷ ബദല്‍ ഉയര്‍ത്തി നേരിട്ട എല്‍ഡിഎഫ് പരാജയപ്പെടുത്തുകയായിരുന്നു. ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊളളണമെന്ന്് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ കൊണ്ടുവന്ന് വിജയം ഉറപ്പിക്കാമെന്ന് യുഡിഎഫ് കരുതി. ഇതിനായി കെ എം മാണിയെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ചു. എന്നാല്‍ യുഡിഎഫിന് വോട്ടുചെയ്യാനുളള കെ എം മാണിയുടെ ആഹ്വാനം പോലും കേരള കോണ്‍ഗ്രസ് അണികള്‍ മുഖവിലയ്ക്ക് എടുത്തില്ലെന്ന്  തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി കോടിയേരി പറഞ്ഞു. 

ത്രിപുരയില്‍ വിജയിച്ച ബിജെപി ചെങ്ങന്നൂരില്‍ ഇത് ആവര്‍ത്തിക്കാമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി പടവലങ്ങ പോലെ കീഴോട്ട് വളരുന്ന കാഴ്ചയാണ് ദൃശ്യമായതെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com