യുഡിഎഫ് പഞ്ചായത്തില്‍ സജി ചെറിയാന് മികച്ച ലീഡ്;  1500 വോട്ടുകള്‍ക്ക് മുന്നില്‍ 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു
യുഡിഎഫ് പഞ്ചായത്തില്‍ സജി ചെറിയാന് മികച്ച ലീഡ്;  1500 വോട്ടുകള്‍ക്ക് മുന്നില്‍ 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 1500 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നത്. മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.യുഡിഎഫ് പഞ്ചായത്തിലാണ് സജി ചെറിയാന്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. മണ്ഡലം തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തുണ്ട്. മൂന്നുമാസം നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ജനം വിധിയെഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com