ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ബിജെപി പകുതിയായി 

യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറും പാണ്ടനാടും എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ബിജെപി പകുതിയായി 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 2700 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറും പാണ്ടനാടും എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇരു പഞ്ചായത്തുകളിലും മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞു. കഴിഞ്ഞ തവണ ഈ പഞ്ചായത്തുകളില്‍ മികച്ച മുന്നേറ്റം ബിജെപി കാഴ്ചവെച്ചിരുന്നു. 

സംസ്ഥാന ഭരണം എല്‍ഡിഎഫ് കൈയാളുന്ന പശ്ചാത്തലത്തില്‍ വിജയപ്രതീക്ഷയിലാണ് സജി ചെറിയാന്‍. മണ്ഡലം തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പോരാട്ടത്തിന് ഇറങ്ങിയത്.അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. മൂന്നുമാസം നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ജനം വിധിയെഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com