സ്ത്രീകളില്‍ കാന്‍സറിന് കാരണമാകുന്ന പിവിസി പൈപ്പുകള്‍, നിരോധിക്കാന്‍ ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2018 05:37 AM |
Last Updated: 01st November 2018 05:37 AM | A+A A- |

സ്ത്രീകളില്‍ കാന്‍സര്‍ രോഗം പിടിപെടുന്നതിന് പ്രധാന കാരണം പിവിസി പൈപ്പുകളാണ് എന്നും അത് നിരോധിക്കണം എന്നും ആവശ്യപ്പെട്ട് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി. സര്‍ക്കാരിന്റെ ജലവിതരണ, പബ്ലിങ് ജോലികളില്‍ പിവിസി പൈപ്പ് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണം എന്നാണ് ഹരിത ട്രിബ്യൂണലിന് മുന്‍പാകെ വന്നിരിക്കുന്ന ആവശ്യം.
പിവിസി പൈപ്പിന്റെ ഉപയോഗം നിരോധിക്കാന്‍ ചെന്നൈ ബെഞ്ചിന് കീഴിലുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് ഹര്‍ജിയില്‍ പറയുന്നു. തെലുങ്കാന സ്വദേശി വംഗപ്പള്ളി സുരേന്ദ്ര റാവുവാണ് ഹര്‍ജി നല്‍കിയത്.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വലിയ അപകടകാരിയായ രാസപദാര്‍ഥമാണ് പിവിസി. ഇതിന് പകരം സംവിധാനം കണ്ടെത്തണം. ഹര്‍ജി ട്രിബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു. രണ്ട് മാസത്തിനകം നിലപാട് വ്യക്തമാക്കാന്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
പിവിസി പൈപ്പുകള്‍ക്ക് പകരം, കളിമണ്‍ ഉപയോഗിച്ചുള്ളു വിസിപി പൈപ്പുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണം. സ്ത്രീകളിലെ ആന്തരായവ കാന്‍സറുകള്‍ക്ക് കാരണം പിവിസി ഉപയോഗമാണ് എന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവിടങ്ങളില്‍ പിവിസി പൂര്‍ണമായും നിരോധിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.