'അമ്മ പുറത്തുണ്ട്, പണയം വെക്കാന്‍ മോളുടെ കമ്മല്‍ വേണം': സ്‌കൂളില്‍ എത്തി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി അജ്ഞാത സ്ത്രീ

'അമ്മ പുറത്തുണ്ട്, പണയം വെക്കാന്‍ മോളുടെ കമ്മല്‍ വേണം': സ്‌കൂളില്‍ എത്തി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി അജ്ഞാത സ്ത്രീ

ഇന്റര്‍വെല്‍ സമയത്താണ് സ്ത്രീ സ്‌കൂളിന് അകത്ത് എത്തിയത്. അമ്മ തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നില്‍ക്കുന്നുണ്ടെന്നും പണയം വയ്ക്കാന്‍ കമ്മല്‍ നല്‍കാന്‍ പറഞ്ഞുവെന്നും സ്ത്രീ പറയുകയായിരുന്നു

കാട്ടാക്കട; സ്‌കൂളില്‍ എത്തി മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ അജ്ഞാത സ്ത്രീയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവമുണ്ടായത്. പത്തരയോടെയാണ് ഇവര്‍ സ്‌കൂളില്‍ എത്തിയത്. അമ്മ പുറത്തു നില്‍പ്പുണ്ടെന്നും പണയം വെക്കാന്‍ കമ്മല്‍ വേണമെന്നും കുട്ടിയെ വിശ്വസിപ്പിച്ച ശേഷമാണ് കമ്മല്‍ കൈക്കലാക്കിയത്. വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം മാതാപിതാക്കള്‍ അറിഞ്ഞത്. 

ഇന്റര്‍വെല്‍ സമയത്താണ് സ്ത്രീ സ്‌കൂളിന് അകത്ത് എത്തിയത്. അമ്മ തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നില്‍ക്കുന്നുണ്ടെന്നും പണയം വയ്ക്കാന്‍ കമ്മല്‍ നല്‍കാന്‍ പറഞ്ഞുവെന്നും സ്ത്രീ പറയുകയായിരുന്നു.  കുട്ടിക്ക് ഇവരെ മുന്‍പരിചയമില്ല. അധ്യാപകരോ മറ്റ് ജീവനക്കാരോ ഇത് ശ്രദ്ധിച്ചതുമില്ല. രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ ഇന്നലെ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി.

സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കൂറ്റന്‍ മതിലും സുരക്ഷാ ജീവനക്കാരനുമുള്ള വിദ്യാലയത്തില്‍ ആരുംഅറിയാതെ പുറത്തുനിന്ന ഒരാള്‍ കയറിയതിനെ ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കാണുന്നത്. പൂവച്ചല്‍ സ്‌കൂളില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വീരണകാവിലെ സ്‌കൂളിലും സമാനമായ കമ്മല്‍ ഊരിവാങ്ങല്‍ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. സ്‌കൂളിന് പുറത്താണ് മോഷണ ശ്രമമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com