കാണാതായ അഞ്ച് വയസുകാരനെ നാടു മുഴുവന്‍ തിരഞ്ഞു; അവസാനം കണ്ടെത്തിയത് അടുത്ത വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന്

സമീപത്തെ വീടുകളും കിണറുകളുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല
കാണാതായ അഞ്ച് വയസുകാരനെ നാടു മുഴുവന്‍ തിരഞ്ഞു; അവസാനം കണ്ടെത്തിയത് അടുത്ത വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന്

വിഴിഞ്ഞം; രണ്ടര മണിക്കൂര്‍ നേരം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയ അഞ്ചര വയസുകാരന്റെ തിരോധാനം അവസാനം വന്നു നിന്നത് അയല്‍ക്കാരന്റെ വീട്ടില്‍. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസി തന്റെ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മുക്കോല സ്വദേശി പീരു മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയാണ് അപ്രത്യക്ഷമായത്. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. സമീപത്തെ വീടുകളും കിണറുകളുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പീരു മുഹമ്മദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. 

കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പീരു മുഹമ്മദിന്റെ വീട്ടില്‍ എത്തി രണ്ട് പ്രാവശ്യം കുട്ടിയെ അന്വേഷിച്ചിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് കുട്ടി താഴെക്ക് പോകുന്നത് കണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു. 

ഇതോടെ പിതാവിന്റെ കുടുംബ വീട്ടില്‍ ഇടവിട്ട് പോകാറുള്ള ബാലന്‍ അബദ്ധത്തില്‍ അവിടത്തെ കിണറ്റില്‍ വീണിരിക്കാമെന്ന സംശയവും ബലപ്പെട്ടു. ഇതോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. നാട് മുഴുവന്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തനിയെ താമസിക്കുന്ന മുഹമ്മദ് പീരു ആരോടോ മിണ്ടാതിരിക്കാന്‍ പറയുന്നത് ചിലര്‍ ശ്രദ്ധിക്കുന്നത്. ഇതോടെയാണ് ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട് പരിശോധിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പീരു മുഹമ്മദിനെ  നാട്ടുകാരാണ്  പിടികൂടി പോലീസിന് കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com