പൊലീസിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: കേരള പൊലീസിന്റേത് മാനവികതയുടെ മുഖമായി മാറുന്നുവെന്ന് മുഖ്യമന്ത്രി

പൊലീസിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പൊലീസിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: കേരള പൊലീസിന്റേത് മാനവികതയുടെ മുഖമായി മാറുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ക്രിമിനലുകളുടെ മുഖമായി എത്തുന്ന ചിലര്‍ കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുകയാണ്. അതേസമയം, ഒരു ഉദ്യോഗസ്ഥനെതിരായ ആക്രമണത്തെ പൊലീസ് സേനക്കെതിരായ ആക്രമണമായാണ് സര്‍ക്കാര്‍ കാണുന്നത്. വനിതാ പൊലീസ് ബെറ്റാലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിഷയത്തില്‍ ഐജി മനോജ് എബ്രഹാമിനെ മതം പറഞ്ഞ് ആക്ഷേപിച്ച് ബിജെപി നേതാക്കളും സംഘപരിവാറും രംഗത്ത് വന്നിരുന്നു. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ക്രിമിനലുകളോട് വിട്ടുവീഴ്ച ചെയ്താല്‍ പൊലീസ് പൊലീസല്ലാതായി മാറും. ക്രിമിനലുകളെ തടസ്സപ്പെടുത്തുന്ന പൊലീസുകാരെ ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണ്. എന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ഉദദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളാ പൊലീസിന്റേത് മാനവികതയുടെ മുഖമായി മാറുകയാണ്. 

വികസന പദ്ധതികളില്‍ സര്‍ക്കാരിന് സ്ത്രീപക്ഷ സമീപനമാണ് ഉള്ളത്.പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ 15 ശതമാനവും ഭാവിയില്‍ 25 ശതമാനവും വനിതാ പ്രാതിനിധ്യം സേനയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com