പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണം

കേരള പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണം

തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .സേനയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ പ്രചരണം നടന്നിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ഐ.ജി മനോജ് എബ്രഹാമിനെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. ശബരിമല സംഘര്‍ഷം നിയന്ത്രിച്ച മനോജ് എബ്രഹാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പൊലീസ് രൂപീകരണദിനത്തോടനുബന്ധിച്ചുള്ള റൈസിങ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com