ശബരിമലയില്‍ ദേവസ്വം മന്ത്രിക്ക് എന്ത് അവകാശം? റിവ്യൂ ഹര്‍ജി വിധി എന്തായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

ശബരിമല സമരത്തിന്റെ ഒന്നാംഘട്ടം വിജയമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
ശബരിമലയില്‍ ദേവസ്വം മന്ത്രിക്ക് എന്ത് അവകാശം? റിവ്യൂ ഹര്‍ജി വിധി എന്തായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല സമരത്തിന്റെ ഒന്നാംഘട്ടം വിജയമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. വരുംദിവസങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ ശബരിമല സമരത്തെ പിന്തുണച്ച് രംഗത്ത് വരുമെന്ന് സിപിഎമ്മിനെ അറിയിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നിലയ്ക്കലിലുണ്ടായ സമരത്തില്‍ ലാത്തി ചാര്‍ജ് നടന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ആക്രമണം സംഘപരിവാറിന്റെ തലയില്‍ കെട്ടിവച്ച് ശബരിമലയിലെത്തുന്ന ഭക്തരെ ഭയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

സുപ്രീം കോടതിയുടെ റിവ്യൂ ഹര്‍ജി വിധി എന്തായാലും ശരി, വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരും. ശബരിമല ഏറ്റുമുട്ടല്‍ നടക്കേണ്ട  മേഖലയല്ല. മുഖ്യമന്ത്രി ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണം. അനന്യതയുള്ള ക്ഷേത്രത്തെ വെറും അയ്യപ്പക്ഷേത്രമാക്കി മാറ്റരുത്. 

സംഘപരിവാര്‍ കലാപമുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സിപിഎം അജണ്ടയാണ്. ശബരിമലയെ തകര്‍ക്കാനാണ് ലക്ഷ്യം. ശബരിമലയെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ദേവസ്വം മന്ത്രിക്ക് എന്ത് അവകാശം? ദേവസ്വം ബോര്‍ഡിനാണ് അവകാശം. ഏത് നിയമം വഴിയാണ് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ അവകാശമുള്ളതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com