സാലറി ചലഞ്ചിലെ പുതിയ സര്‍ക്കുലറും കോടതിയിലേക്ക്; സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ ഇന്ന് സമര്‍പ്പിക്കണമെന്ന് ധനവകുപ്പ്

സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ സമ്മതപത്രം നല്‍കണമെന്ന പുതിയ സര്‍ക്കുലറും ഹൈക്കോടതിയിലേക്ക്
സാലറി ചലഞ്ചിലെ പുതിയ സര്‍ക്കുലറും കോടതിയിലേക്ക്; സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ ഇന്ന് സമര്‍പ്പിക്കണമെന്ന് ധനവകുപ്പ്

കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ സമ്മതപത്രം നല്‍കണമെന്ന പുതിയ സര്‍ക്കുലറും ഹൈക്കോടതിയിലേക്ക്. സര്‍ക്കുലര്‍ കോടതിയലക്ഷ്യമാണെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ സംഘ് വ്യക്തമാക്കി. ഇതേസമയം സാലറി ചലഞ്ചില്‍ പങ്കെടുത്തവരില്‍ സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ ഇന്ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം എന്ന നിര്‍ബന്ധിത സ്വഭാവം പുതിയ സര്‍ക്കുലറിനും ഉണ്ടെന്നാണ് എന്‍.ജി.ഒ സംഘിന്റെ വാദം. ഒരു മാസത്തെ ശമ്പളത്തില്‍ കുറഞ്ഞതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓഫിസ് വഴി നേരിട്ട് നല്‍കാനുള്ള അവസരം ഇപ്പോഴും ജീവനക്കാരന് ഇല്ല. അങ്ങനെയുള്ളവര്‍ക്ക് സാലറി ചാലഞ്ചിന്റെ ഭാഗമായല്ലാതെ ഇഷ്ടമുള്ളതുക സംഭാവന ചെയ്യാമെന്നാണ് പുതിയ സര്‍ക്കുലറിലും ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com