'ആചാരങ്ങള്‍ക്ക് ദൈവവുമായി  ബന്ധമില്ല, അതൊക്കെ ഉണ്ടാക്കിയത് മനുഷ്യരാണ്'; മാറ്റാന്‍ ബോധവത്കരിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവണം. ശക്തിപ്രയോഗിക്കുമ്പോള്‍ അക്രമം ഉണ്ടാകുമെന്നും ഇത് ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍
'ആചാരങ്ങള്‍ക്ക് ദൈവവുമായി  ബന്ധമില്ല, അതൊക്കെ ഉണ്ടാക്കിയത് മനുഷ്യരാണ്'; മാറ്റാന്‍ ബോധവത്കരിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

 കോഴിക്കോട് :  സമൂഹത്തില്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. വ്യത്യസ്ത സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ അനുസരിച്ച് മനുഷ്യരാണ് ആചാരങ്ങള്‍ ഉണ്ടാക്കിയതെന്നും അവ നീക്കം ചെയ്യുന്നതിന് ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവണം. ശക്തിപ്രയോഗിക്കുമ്പോള്‍ അക്രമം ഉണ്ടാകുമെന്നും ഇത് ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 മതവിശ്വാസങ്ങളില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നിഷ്പക്ഷമായ നിലപാടാണ് ഉണ്ടാവേണ്ടത്. അല്ലെങ്കില്‍ ജനങ്ങള്‍ കലഹിച്ച് നശിക്കും. തെറ്റായ ആചാരണങ്ങള്‍ മാറ്റുന്നതിന് നിര്‍ബന്ധ ബുദ്ധി പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com