മദ്യസത്കാരത്തില്‍ മുന്നില്‍ കൊച്ചി; ഖജനാവിലെത്തിയത് ഏഴ് കോടി രൂപ 

സംസ്ഥാനത്ത് ഏറ്റവുമധികം മദ്യസത്കാരപ്പാര്‍ട്ടികള്‍ നടക്കുന്നത് എറണാകുളം ജില്ലയിലാണെന്ന് എക്‌സൈസിന്റെ റിപ്പോര്‍ട്ട്. കോട്ടയവും തിരുവനന്തപുരവുമാണ് തൊട്ടുപിന്നിലുള്ളത്
മദ്യസത്കാരത്തില്‍ മുന്നില്‍ കൊച്ചി; ഖജനാവിലെത്തിയത് ഏഴ് കോടി രൂപ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം മദ്യസത്കാരപ്പാര്‍ട്ടികള്‍ നടക്കുന്നത് എറണാകുളം ജില്ലയിലാണെന്ന് എക്‌സൈസിന്റെ റിപ്പോര്‍ട്ട്. കോട്ടയവും തിരുവനന്തപുരവുമാണ് തൊട്ടുപിന്നിലുള്ളത്. സര്‍ക്കാര്‍ അനുമതിയോടെ വീടുകളിലോ, പ്രത്യേക ഹാളുകളിലോ ആയി നടക്കുന്ന പാര്‍ട്ടികളാണിത്. 50,000 രൂപയാണ് ഇത്തരം സത്കാരങ്ങള്‍ക്കായി സര്‍ക്കാരിലേക്ക് നല്‍കേണ്ടത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1258 സ്വകാര്യ മദ്യസത്കാരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇതില്‍ നിന്നായി ഏഴ് കോടിയോളം രൂപയാണ് ഖജനാവിലേക്ക് എത്തിയത്. എറണാകുളത്ത് 622 മദ്യസത്കാരങ്ങളില്‍ നിന്നായി 3.11 കോടി രൂപ സര്‍ക്കാരിന് അടച്ചിട്ടുണ്ട്.

മദ്യസത്കാരത്തിന്റെ കാരണവും, പങ്കെടുക്കുന്ന അതിഥികളും ഏതൊക്കെ തരം മദ്യം വിളമ്പുമെന്നും എക്‌സൈസിന് നല്‍കുന്ന അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണമെന്നാണ് ചട്ടം. ഈ അളവ് പ്രകാരമുള്ള മദ്യം ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്നും വാങ്ങണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. 

അനുമതിയില്ലാതെ വീടുകളില്‍ നടക്കുന്ന ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ എക്‌സൈസിന് കേസെടുക്കാന്‍ അധികാരമുണ്ട്. പാര്‍ട്ടി നടക്കുന്ന വീട്ടിലെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ അളവിന് സൂക്ഷിക്കാവുന്നതില്‍ കൂടുതല്‍ മദ്യമുണ്ടെങ്കില്‍ പിടിച്ചെടുക്കാനും അധികാരമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com