ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും; കാര്യങ്ങളെല്ലാം ക്ഷേത്രക്രമമനുസരിച്ചെന്ന് എ പത്മകുമാര്‍

ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും -  കാര്യങ്ങളെല്ലാം ക്ഷേത്രക്രമമനുസരിച്ചെന്ന് എ പത്മകുമാര്‍
ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും; കാര്യങ്ങളെല്ലാം ക്ഷേത്രക്രമമനുസരിച്ചെന്ന് എ പത്മകുമാര്‍

പത്തനംതിട്ട: മനസ്സമാധാനത്തിന് വേണ്ടിയാണ് എല്ലാവരും ശബരിമലയില്‍ അയ്യപ്പനെ കാണാനെത്തുന്നതെന്നും അവിടെ സമാധാനം നിലനിര്‍ത്താനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയില്‍ ഭക്തര്‍ എത്തുന്നത് മനസ്സമാധാനത്തിന് വേണ്ടിയാണ്. അവിടെ സമാധാനം ഉണ്ടാവാന്‍ എല്ലാവരും ശ്രമിക്കണം. ആചാര്യസഭയും ഇക്കാര്യം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രിയെന്ത് നിലപാടാണ് എടുക്കുകയെന്നറിയില്ല. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഒരു പക്ഷം ചേരാന്‍ ആഗ്രഹിക്കുന്നില്ല. എന്താണോ വരുന്നത് അതിനെ ആ നിലയ്ക്ക് കെണ്ടുപോകും. അവിടെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയും ക്ഷേത്ര ക്രമമനുസരിച്ച് പൂജാദി കര്‍മ്മങ്ങള്‍ നടത്തി കൊണ്ടുപോകുകയുമാണ് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് പരമപ്രധാനം. ആത് കൃത്യമായി നിര്‍വഹിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.
 
ശബരിമലയിലെ ആചാരലംഘനത്തെ പറ്റി പറയുമ്പോള്‍ ഇപ്പോള്‍ ക്ഷേത്രത്തിന്റെ അവസ്ഥയെന്താണ്. വടക്കെ നടയോട് ചേര്‍ത്ത് വന്‍തോതില്‍ കെട്ടിടങ്ങള്‍ വെച്ചു. വടക്കെ നടയിലെ പടികള്‍ ഇല്ലാതാക്കി. തെക്കെ നടയില്‍ തന്ത്രിക്കും മേല്‍ശാന്തിക്കുമുള്ള സ്ഥലം മാറ്റി. കൂടാതെ ക്ഷേത്രത്തിന് സമീപത്ത് എത്ര ടോയ്‌ലറ്റുകള്‍ ഉണ്ട്. അത് എങ്ങനെയാണ് ഉണ്ടാവുക. പതിനെട്ട് ദേവതകളെ പ്രതിനിധീകരിക്കുന്നതാണ് പതിനെട്ടാം പടി. അവിടെ ഈയ്യമുരുക്കി ഒഴിച്ച് ലോഹനിര്‍മ്മിതിയാക്കി. ഇതെല്ലാം ആചാരലംഘനങ്ങള്‍ നടത്തിയാണെന്നും എന്നാല്‍ ഇത് രാഷ്ട്രീയ ലക്ഷ്യമായി കാണുന്നവര്‍ ഇത് കാണുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com