ഒന്ന് വിളിച്ചാല്‍ മതി, സാധനങ്ങള്‍ അടുക്കളയിലെത്തും; ഹോം ഡെലിവറിയുമായി സപ്ലൈകോ

പനമ്പിള്ളി നഗറിലെ പദ്ധതി വിജയമായാല്‍ സംസ്ഥാനത്തെമ്പാടും ഇനി സപ്ലൈകോ ഓട്ടോകള്‍ അടുക്കളപ്പുറത്തെത്തും. സബ്‌സിഡിയോടെ സാധനങ്ങള്‍ വീട്ടിലെത്തുന്നതോടെ ക്യൂ നില്‍ക്കുകയോ കടയിലെത്തുകയോ വേണ്ട എന്നതാണ് ആളുകളെ 
ഒന്ന് വിളിച്ചാല്‍ മതി, സാധനങ്ങള്‍ അടുക്കളയിലെത്തും; ഹോം ഡെലിവറിയുമായി സപ്ലൈകോ

 കൊച്ചി:  സൂപ്പര്‍മാര്‍ക്കറ്റുകളുടെ വില്‍പ്പനാ തന്ത്രങ്ങളോട് ഏറ്റമുട്ടാന്‍ ഇനി സപ്ലൈകോയും. കേരളപ്പിറവിയോട് അനുബന്ധിച്ചാണ് ഹോം ഡെലിവറി സംവിധാനത്തിന് സപ്ലൈകോ തുടക്കമിട്ടത്. പനമ്പിള്ളി നഗറിലെ സപ്ലൈകോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. 

ഒരു ഫോണ്‍ കോള്‍ മാത്രം മതി, നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ അരമണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തും. സര്‍ക്കാര്‍ നിശ്ചയിച്ച സബ്‌സിഡിയോടെത്തന്നെയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2000 രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് ഹോം ഡെലിവറി സംവിധാനം തുടക്കത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 20 രൂപയാണ് വീട്ടുപടിക്കല്‍ സാധനവുമായി എത്തുന്ന സപ്ലൈകോയുടെ ഓട്ടോയ്ക്ക് നല്‍കേണ്ടത്. ആവേശകരമായ പ്രതികരണമാണ് രണ്ട് ദിവസമായി ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നാണ്  സപ്ലൈകോ പറയുന്നത്. 

പനമ്പിള്ളി നഗറിലെ പദ്ധതി വിജയമായാല്‍ സംസ്ഥാനത്തെമ്പാടും ഇനി സപ്ലൈകോ ഓട്ടോകള്‍ അടുക്കളപ്പുറത്തെത്തും. സബ്‌സിഡിയോടെ സാധനങ്ങള്‍ വീട്ടിലെത്തുന്നതോടെ ക്യൂ നില്‍ക്കുകയോ കടയിലെത്തുകയോ വേണ്ട എന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഒരു മാസം രണ്ട് ലക്ഷം രൂപയുടെ വില്‍പ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com