കോൺഗ്രസ് വിട്ട ജി. രാമൻ നായർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ 

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്നും സ്ഥാനമാനങ്ങള്‍ സംബന്ധിച്ച തീരുമാനം ആകാത്തിനാലാണ് നേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള
 കോൺഗ്രസ് വിട്ട ജി. രാമൻ നായർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ 

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ‌ജി. രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. വനിതാ കമ്മീഷൻ മുൻ അംഗം ജെ. പ്രമീള ദേവിയെ ബിജെപി സംസ്ഥാന സമിതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരുമടക്കം അഞ്ചു പേർ ബിജെപിയിൽ ചേർന്നത്.  കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്നും സ്ഥാനമാനങ്ങള്‍ സംബന്ധിച്ച തീരുമാനം ആകാത്തിനാലാണ് നേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും കോട്ടയത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 

ബി.ജെ.പി.യുടെ പരിപാടിയിൽ പങ്കെടുത്തതിന് രാമൻനായരെ കോൺഗ്രസ് സസ്പെൻഡ്‌ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായിരുന്ന രാമൻനായർ ബിജെപിയിലേക്ക് ചുവടുമാറിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കൂടിയായ ജി. രാമൻ നായർ, ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമ്മിഷൻ മുൻ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.  ഉചിതമായ സ്ഥാനം നൽകുമെന്ന് അന്ന് അമിത് ഷാ രാമൻ നായർക്ക് ഉറപ്പ് നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com