പണക്കുതിപ്പ് 100 കോടി കവിഞ്ഞു; കൊച്ചി മെട്രോ കുതിക്കുന്നു

ടിക്കറ്റ് വരുമാനത്തോട് അടുത്തുനില്‍ക്കുന്നുണ്ട് മെട്രോയുടെ ഇതരവരുമാനം. ടിക്കറ്റിലൂടെ ഈ കാലയളവില്‍ ലഭിച്ചത് 55.9 കോടി രൂപയാണ്
പണക്കുതിപ്പ് 100 കോടി കവിഞ്ഞു; കൊച്ചി മെട്രോ കുതിക്കുന്നു

കൊച്ചി: ടിക്കറ്റ് ഇതരവരുമാനത്തിലൂടെ കൊച്ചി മെട്രോ നേടിയത് 49.58 കോടി രൂപ. മെട്രോയുടെ ഉദ്ഘാടനം മുതല്‍ ഇതുവരെയുള്ള കണക്കാണിത്. രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിയുടെത് മികച്ച നേട്ടമാണ്.

ടിക്കറ്റ് വരുമാനത്തോട് അടുത്തുനില്‍ക്കുന്നുണ്ട് മെട്രോയുടെ ഇതരവരുമാനം. ടിക്കറ്റിലൂടെ ഈ കാലയളവില്‍ ലഭിച്ചത് 55.9 കോടി രൂപയാണ്. വരുമാന വര്‍ധന ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ മെട്രോ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. 

പരസ്യങ്ങളിലൂടെയും സ്റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിന് നല്‍കിയുമെല്ലാമാണ് മെട്രോ പണം നേടുന്നത്. തൂണുകളിലെ പരസ്യം വഴി വര്‍ഷം 5.7 കോടി രൂല ലഭിക്കുന്നുണ്ടെന്ന് ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

സ്റ്റേഷന് അകത്തും പുറത്തും പരസ്യംവയ്ക്കുന്നതിലൂടെ 5.8 കോടി രൂപയും സ്റ്റേഷനുകള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളുടെ പേര് നല്‍കിയത് വഴി 11 കോടി രൂപയും ലഭിച്ചിട്ടുണ്ട്.വാണിജ്യസ്ഥാപനങ്ങളിലേക്ക് പാലം വഴി മെട്രോയെ ബന്ധിപ്പിച്ചും വരുമാനം നേടി. പാര്‍ക്കിങ് ഫീസ്, സിനിമ, പരസ്യചിത്രീകരണം, എടിഎമ്മുകള്‍ എന്നിവയെല്ലാം മറ്റുവരുമാനമാര്‍ഗ്ഗങ്ങളില്‍പ്പെടുന്നു.

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ആദ്യം ഓടിയത്.പിന്നീട് മഹാരാജാസ് കൊളേജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെയും പിന്നീട് പേട്ടയിലേക്കും മെട്രോ ഓടിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com