ശ്രീധരന്‍ പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍; അറ്റോര്‍ണി ജനറല്‍ പിന്‍മാറി

ശ്രീധരന്‍ പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍; അറ്റോര്‍ണി ജനറല്‍ പിന്‍മാറി
ശ്രീധരന്‍ പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍; അറ്റോര്‍ണി ജനറല്‍ പിന്‍മാറി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതു തടഞ്ഞതിന് എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറി. ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കു നിര്‍ദേശം നല്‍കി. 

മുന്‍ എസ്എഫ്‌ഐ നേതാവ് ഡോ. ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ്  കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികളില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ തുടര്‍നടപടിയെടുക്കാനാവൂ. അറ്റോര്‍ണി ജനറല്‍ പിന്‍മാറിയതോടെ ഹര്‍ജികളില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സോളിസ്റ്റര്‍ ജനറല്‍ അറിയിച്ചു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി ജെ പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാര പ്രതിനിധി രാമവര്‍മ എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com