ഹയര്‍സെക്കന്ററി/ വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് മാസം നടത്തിയ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.www.dhsekerala.gov.in , www.keralaresults.nic.in എന്നീ വെബ്‌സൈറ്റു
ഹയര്‍സെക്കന്ററി/ വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 തിരുവനന്തപുരം:  ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് മാസം നടത്തിയ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.www.dhsekerala.gov.in , www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്.

പരീക്ഷാഫലത്തില്‍ പരാതിയുള്ളവര്‍ക്ക് സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് എന്നിവയ്ക്കായുള്ള അപേക്ഷകള്‍ നിശ്ചിത ഫീസൊടുക്കിയ ശേഷം അതത് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. ഇതിനായുള്ള അപേക്ഷാ ഫോമുകള്‍ സ്‌കൂളുകളിലും  ഹയര്‍സെക്കന്ററി വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം എട്ടാണ്.

വിഎച്ച്എസ്ഇ ജൂലൈ മാസം നടത്തിയ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. www.results.kerala.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് പരീക്ഷാഫലം അറിയാമെന്ന് വകുപ്പ് വ്യക്തമാക്കി. പരീക്ഷാഫലത്തില്‍ സംശയമുള്ളവര്‍ക്ക് ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷ നവംബര്‍ ഒന്‍പതിനകം സമര്‍പ്പിക്കണം. ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍ , സ്‌കോര്‍ ഷീറ്റ് എന്നിവയോടൊപ്പം മാതൃകാ അപേക്ഷാഫോമിനോടൊപ്പം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപകന് നല്‍കണം.

 അപേക്ഷയില്‍ പാകപ്പിഴകള്‍ ഇല്ലെന്ന് കണ്ടാല്‍ വിദ്യാര്‍ത്ഥിക്ക് രസീത് നല്‍കും. നവംബര്‍ 13നകം അതത് സ്‌കൂളുകളില്‍ നിന്ന് ലഭിച്ച അപക്ഷേകള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. റീ വാല്യുവേഷന്‍ നടത്തുമ്പോള്‍ ഒരു പേപ്പറിന് 500 രൂപയെന്ന നിരക്കിലാണ് ഈടാക്കുക.

സൂക്ഷമപരിശോധനയ്ക്കായി 100 രൂപയും വേണ്ടി വരും. ഉത്തരക്കടലാസിന്റെ കോപ്പി വേണ്ട വിദ്യാര്‍ത്ഥികള്‍ ഒരു പേപ്പറിന് 300 രൂപയെന്ന കണക്കില്‍ ഒടുക്കിയ ശേഷം അപക്ഷേകള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com