തീര്‍ഥാടകര്‍ കുറയുമെന്ന ആശങ്കയില്‍ ശബരിമല, കാണിക്ക ബഹിഷ്‌കരണത്തിനെതിരെ പ്രചാരണവുമായി ദേവസ്വം ബോര്‍ഡ്

കാണിക്ക ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരക്കാരുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ദേവസ്വം ബോര്‍ഡ് വ്യാപക പ്രചാരണം ആരംഭിച്ചു
തീര്‍ഥാടകര്‍ കുറയുമെന്ന ആശങ്കയില്‍ ശബരിമല, കാണിക്ക ബഹിഷ്‌കരണത്തിനെതിരെ പ്രചാരണവുമായി ദേവസ്വം ബോര്‍ഡ്

കോഴിക്കോട് : സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയിലുണ്ടായ സംഘര്‍ഷവും പൊലീസ് വിന്യാസവുമെല്ലാം മണ്ഡലകാലത്തെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകാന്‍ ഇടയാക്കിയേക്കുമെന്ന് ആശങ്ക. മലബാര്‍ മേഖലയില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും ബസ് ബുക്ക് ചെയ്യാനെത്തുന്ന ദീര്‍ഘദൂര തീര്‍ഥാടകരുടെ തിരക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

മുന്‍ വര്‍ഷങ്ങളില്‍ നവംബര്‍ ആദ്യവാരത്തോടെ 20 മുതല്‍ 40 ബസ്സുകള്‍ വരെ ബുക്ക് ചെയ്യാറുണ്ടായിരുന്നു എന്ന് കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. സാധാരണ വിജയദശമിയോടെയാണ് ബുക്കിംഗ് തുടങ്ങാറുള്ളത്. എന്നാല്‍ ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടോ മൂന്നോ ബസുകള്‍ മാത്രമാണ് ബുക്കിംഗ് നടന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 

അതിനിടെ ശബരിമലയില്‍ അടക്കം ക്ഷേത്രങ്ങളില്‍ കാണിക്ക ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരക്കാരുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ദേവസ്വം ബോര്‍ഡ് വ്യാപക പ്രചാരണം ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലാണ് പ്രചാരണം. പ്രാദേശിക ഭാഷകളില്‍ ലഘുലേഖ അടിച്ചാണ് പ്രചാരണം നടത്തുന്നത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഗുരുസ്വാമിമാര്‍ വഴിയും അല്ലാതെയുമാണ് പ്രചാരണം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com