പികെ ഫിറോസിന് ജലീലിന്റെ ചുട്ട മറുപടി; 7 അപേക്ഷകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തും 

പികെ ഫിറോസ് ആവശ്യപ്പെട്ടതുപോലെ ഏഴ് പേരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് മന്ത്രി കെടി ജലീല്‍ 
പികെ ഫിറോസിന് ജലീലിന്റെ ചുട്ട മറുപടി; 7 അപേക്ഷകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തും 

കോഴിക്കോട്: ബന്ധുനിയമനത്തില്‍ മന്ത്രിയുടെ വിശദീകരണം വസ്തുനിഷ്ടമല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ വാര്‍ത്താ സമ്മേളനത്തിന് നിമിഷങ്ങള്‍ക്കകം മറുപടിയുമായി കെടി ജലീല്‍. പികെ ഫിറോസ് ആവശ്യപ്പെട്ടതുപോലെ ഏഴ് പേരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുസ്ലീംലീഗ് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്.

ഏറ്റവും യോഗ്യനായ ആളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മേധാവിയെ നിയമിക്കുമ്പോള്‍ മാത്രമാണ് വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടത്. ഇവിടെ താത്കാലികമായാണ് നിയമനം നടത്തിയത്.ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുസ്ലീലീഗ് ഏത് തരത്തിലുള്ള പ്രക്ഷോഭം നടത്തിയാലും അതിനെ സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി പറഞ്ഞു.

ലോണ്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എടുക്കും. കൂടുതല്‍ ലോണുകള്‍ തിരിച്ചടയ്്ക്കാനുള്ളത് ലീഗ് നേതാവ് നജീബ് കാന്തപുരമാണ്. കൊടുവള്ളി മേഖലയിലുള്ളവരാണ് ഇത്തരത്തില്‍ വായ്പ തിരിച്ചടയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.

ബന്ധുനിയമനത്തല്‍ മന്ത്രി നുണകൊണ്ട് കബളിപ്പിക്കുകയാണെന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ നടത്തേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായാണ് നിയമനമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചിരുന്നു. ഇതിനായി വിജിലന്‍സ് മേധാവിയുടെ ക്ലിയറന്‍സ് വാങ്ങിയിട്ടില്ലെന്നും ഉന്നതപദവിയില്‍ നിയമിക്കുമ്പോള്‍ പാലിക്കേണ്ട സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് നിയമനമെന്നും ഫിറോസ് പറഞ്ഞു.

7 അപേക്ഷകരില്‍ യോഗ്യതയുള്ള ആള്‍ ഇയാള്‍ മാത്രമാണോ. അതുകൊണ്ട് 7 അപേക്ഷകരുടെ യോഗ്യത മന്ത്രി പുറത്ത് വിടണം. ഏഴ് അപേക്ഷകരുടെയും യോഗ്യതയുടെ വസ്തുത ഞങ്ങളുടെ കൈയില്‍ ഉണ്ട്. എന്നാല്‍ അവര്‍ സര്‍ക്കാര്‍ ജോലിക്കാരയതിനാല്‍ മാത്രമാണ് പുറത്തുവിടാത്തത്. അതുകൊണ്ട് മന്ത്രി തന്നെ ഇക്കാര്യം പുറത്തുവിടണമെന്ന് യൂത്ത് ലീഗ ആരോപണത്തിന് പിന്നാലെയാണ് അപേക്ഷകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മന്ത്രി തന്നെ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com