മകനില്‍ നിന്ന് അച്ഛന്‍ ലോട്ടറി ടിക്കറ്റ് എടുത്തു; 'അടിച്ച് മോനെ' 60 ലക്ഷം

അപകടത്തില്‍ ഒരുവശം തളര്‍ന്ന ബിബു മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിനാലാണ് ഒന്നരവര്‍ഷം മുന്‍പ് ലോട്ടറി കച്ചവടം തുടങ്ങിയത്
മകനില്‍ നിന്ന് അച്ഛന്‍ ലോട്ടറി ടിക്കറ്റ് എടുത്തു; 'അടിച്ച് മോനെ' 60 ലക്ഷം

കൊച്ചി: മകന്റെ കൈയില്‍ നിന്നെടുത്ത ലോട്ടറി ടിക്കറ്റില്‍ അച്ഛന് ഒന്നാം സമ്മാനം. എറണാകുളം പറവൂര്‍ നീണ്ടൂര്‍ തെക്കേത്തറ ടി കെ ഗോപിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. നിര്‍മല്‍ ഭാഗ്യക്കുറിയുടെ 60 ലക്ഷം രൂപയാണ് അടിച്ചത്. മകന്‍ ബിബുവില്‍ നിന്നാണ് ഗോപി ടിക്കറ്റ് എടുത്തത്.

63 വയസുളള ഗോപി ചുമട്ടുതൊഴിലാളിയായിരുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. ഓടുമേഞ്ഞ കൊച്ചുവീട്ടിലാണ് ഗോപിയും ബിബുവും അടങ്ങുന്ന കുടുംബം കഴിയുന്നത്. പ്രളയത്തില്‍ വീട്ടില്‍ ആറടിയോളം വെളളം കയറിയിരുന്നു. സമ്മാനത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആഗ്രഹമെന്ന് ഗോപി പറഞ്ഞു.പതിവായി ലോട്ടറിയെടുക്കുന്ന ആളാണ് ഗോപി. മുന്‍പ് ചെറിയ തുകകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. 

അപകടത്തില്‍ ഒരുവശം തളര്‍ന്ന ബിബു മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിനാലാണ് ഒന്നരവര്‍ഷം മുന്‍പ് ലോട്ടറി കച്ചവടം തുടങ്ങിയത്. ഇന്‍ഫോപാര്‍ക്കില്‍ ഡ്രൈവറായിരുന്ന ബിബുവിന് 2007ല്‍ വല്ലാര്‍പാടത്തുവച്ചാണ് അപകടമുണ്ടായത്. വിറ്റ ടിക്കറ്റില്‍ ആദ്യമായി അടിച്ച ഒന്നാംസമ്മാനം അച്ഛന് തന്നെ ലഭിച്ചത് കുടുംബത്തിന് ഇരട്ടിമധുരമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com