ശബരിമല: കര്‍ശന പരിശോധനകള്‍ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ പമ്പയില്‍; ത്രിവേണി പാലത്തിനപ്പുറം വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് പൊലീസ്

പരിശോധനകള്‍ക്ക് ശേഷം ശബരിമല നടതുറക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് പമ്പയിലേക്ക് കടത്തിവിട്ടു
ശബരിമല: കര്‍ശന പരിശോധനകള്‍ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ പമ്പയില്‍; ത്രിവേണി പാലത്തിനപ്പുറം വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് പൊലീസ്

പമ്പ: കര്‍ശന പരിശോധനകള്‍ക്ക് ശേഷം ശബരിമല നടതുറക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് പമ്പയിലേക്ക് കടത്തിവിട്ടു. എന്നാല്‍ ത്രിവേണി  പാലത്തിന് സമീപം മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. പാലത്തിനപ്പുറം വാഹനങ്ങള്‍ കടത്തിവിടില്ലെന്നും നടന്നുപോകണമെന്നുമാണ് പുതിയ നിര്‍ദേശം. നേരത്തെ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ തടഞ്ഞിരുന്നു.

നേരത്തെ, മാധ്യമപ്രവര്‍ത്തകരെ ഇന്ന് പമ്പയിലേക്ക് കടത്തിവിടില്ലെന്നും നട തുറക്കുന്ന നാളെ കടത്തിവിടുമെന്നുമായിരുന്നു പൊലീസ് നിലപാട്. മാധ്യമങ്ങള്‍ക്ക് ഇന്ന് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കിയിരുന്നു. നട തുറക്കാത്ത സാചര്യത്തില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നായിരുന്നു പൊലീസ് തീരുമാനം. 

മാധ്യമങ്ങളെ തടയില്ലെന്നും റിപ്പോര്‍ട്ടിങ് അനുവദിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞിരുന്നു. സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കും. ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com