സാലറി ചലഞ്ചില്‍ പങ്കെടുത്ത് 60 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും; ഖജനാവിലെത്തിയത് 400 കോടി രൂപ

പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്തത് 400 കോടി രൂപയെന്ന് കണക്കുകള്‍.
സാലറി ചലഞ്ചില്‍ പങ്കെടുത്ത് 60 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും; ഖജനാവിലെത്തിയത് 400 കോടി രൂപ

 തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്തത് 400 കോടി രൂപയെന്ന് കണക്കുകള്‍.  ജീവനക്കാരില്‍ 60 ശതമാനം പേരും സാലറി ചലഞ്ചില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കാമെന്ന് സര്‍ക്കാരും പ്രതീക്ഷിക്കുന്നുണ്ട്.

സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ശമ്പളം ഈടാക്കാവൂ എന്ന് ഹൈക്കോടതിയും സുപ്രിംകോടതിയും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് നിലവില്‍ പങ്കുചേര്‍ന്നവരില്‍ നിന്ന് ഒരു വിഭാഗം പിന്‍മാറാനുള്ള സാധ്യതകള്‍ ഉണ്ടായത്.

 മാസം 150 കോടി രൂപയെന്ന നിലയില്‍ പത്ത് മാസം കൊണ്ട് 1500 കോടി രൂപ പ്രതിസന്ധികള്‍ക്ക് നടുവിലും സമാഹാരിക്കാനാവുമെന്നാണ് കരുതുന്നത്. കൂടുതല്‍ പേരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ക്യാമ്പെയിനുകള്‍ ശക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞമാസം ആരംഭിച്ച സാലറി ചലഞ്ചില്‍ 2.88 ലക്ഷം പേരാണ് ഒറ്റത്തവണയോ, അല്ലെങ്കില്‍ പത്ത് തവണയായോ ശമ്പളം നല്‍കാമെന്ന് സമ്മതിച്ചത്. വിസമ്മതപത്രം നല്‍കാത്തവരില്‍ നിന്നെല്ലാം സര്‍ക്കാര്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കുകയും ചെയ്തു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ  സംഭവനയായി പണം ഈടാക്കുകയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com