സുരക്ഷ തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്ന് എസ്പി ; ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായത് 3731 പേര്‍ 

പരിശോധനയില്‍ കുഴപ്പക്കാരെന്ന് തോന്നുന്നവരെ കസ്റ്റഡിയിലെടുക്കും
സുരക്ഷ തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്ന് എസ്പി ; ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായത് 3731 പേര്‍ 

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിനായി സുരക്ഷ തേടി യുവതികളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍. വാഹന പരിശോധനയ്ക്ക് ശേഷമെ ആളുകളെ കടത്തിവിടൂ. പരിശോധനയില്‍ കുഴപ്പക്കാരെന്ന് തോന്നുന്നവരെ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. 

ഒരു ദിവസത്തേക്ക് മാത്രമായി നട തുറക്കുന്നതിനാല്‍ വലിയ വെല്ലുവിളി ഉണ്ടാവില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ  ദര്‍ശനത്തിനായി ആര് സുരക്ഷ തേടിയാലും പൊലീസിന് നല്‍കേണ്ടിവരും.

അതിനിടെ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി. 545 കേസുകളിലായിട്ടാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണം ഊര്‍ജ്ജിതമായി നടന്നു വരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഡിജിപി സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com