അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസംഗം രാജിവച്ചു; പാലക്കാട് നഗരസഭ ബിജെപി നിലനിര്‍ത്തും?

52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായുള്ളത് . കോണ്‍ഗ്രസ് അംഗത്തിന്റെ രാജിയോടെ ഇത് 26 ആയി ചുരുങ്ങി.കല്‍പ്പാത്തി കൗണ്‍സിലര്‍ ശരവണനാണ് രാജിവച്ചത്.
അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസംഗം രാജിവച്ചു; പാലക്കാട് നഗരസഭ ബിജെപി നിലനിര്‍ത്തും?

പാലക്കാട്:  പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു കോണ്‍ഗ്രസംഗം രാജിവച്ചതോടെയാണ് അവിശ്വാസം പരാജയപ്പെടുന്നതിനുള്ള സാധ്യതകള്‍ വര്‍ധിച്ചത്. കല്‍പ്പാത്തി കൗണ്‍സിലര്‍ ശരവണനാണ് രാജിവച്ചത്.

52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായുള്ളത് . കോണ്‍ഗ്രസ് അംഗത്തിന്റെ രാജിയോടെ ഇത് 26 ആയി ചുരുങ്ങി. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് പാര്‍ട്ടിയില്‍ നിന്നും തന്നെ രാജി ഉണ്ടായിരിക്കുന്നത്. 

സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാല് മാസം മുമ്പ് സമാനമായ അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ സിപിഎമ്മിന്റെ പിന്തുണയോടെ  യുഡിഎഫ് പുറത്താക്കിയിരുന്നു. ഈ ധൈര്യത്തിലായിരുന്നു നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

ബിജെപിക്ക് 24 ഉം യുഡിഎഫിന് 18 ഉം ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയംഗവും എന്നിങ്ങനെയാണ് നഗരസഭയിലെ അംഗസംഖ്യ.രാവിലെ ഒന്‍പത് മണിക്കാണ് അവിശ്വാസ പ്രമേയം നഗരസഭ ചര്‍ച്ച ചെയ്യാനിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com