'പ്ലാന്‍ എ.ബി.സി', 'പ്ലാന്‍ സുവര്‍ണാവസരം'; ശ്രീധരന്‍പിള്ളയ്ക്ക്‌ എംഎം മണിയുടെ കിടിലന്‍ മറുപടി

ബി.ജെ.പി.യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തന്നെയാണ്
'പ്ലാന്‍ എ.ബി.സി', 'പ്ലാന്‍ സുവര്‍ണാവസരം'; ശ്രീധരന്‍പിള്ളയ്ക്ക്‌ എംഎം മണിയുടെ കിടിലന്‍ മറുപടി

റാന്നി: ബി.ജെ.പി.യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തന്നെയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. കുപ്രചാരണങ്ങളിലൂടെ മത വികാരം ഇളക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് അതുവഴി വോട്ട് നേടി അധികാരത്തില്‍ വരാന്‍ ശ്രമിക്കുക എന്നത് ബി.ജെ.പി.യും സംഘപരിവാര്‍ കക്ഷികളും വര്‍ഷങ്ങളായി ഇന്ത്യ മുഴുവന്‍ പയറ്റുന്ന കുതന്ത്രമാണ്. ഇപ്പോള്‍ കേരളത്തില്‍ പരീക്ഷിക്കുന്നതും അതേ കുതന്ത്രമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍ അത് തെളിയിച്ചു കഴിഞ്ഞെന്നും എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന്റെയും, പോലീസിന്റെയും ധീരവും സമചിത്തതയോടെയുമുള്ള ഇടപെടലുകള്‍ കൊണ്ട് 'പ്ലാന്‍ എ.ബി.സി' പൊളിച്ചതു പോലെ 'പ്ലാന്‍ സുവര്‍ണ്ണാവസരം' പൊളിച്ചതിലും പിള്ളയും കൂട്ടരും ദു:ഖിതരാണ്. ഇവര്‍ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം കുതന്ത്രങ്ങള്‍ക്കു പിന്നിലെ 'സംഘപരിവാര്‍ ചതി' മനസ്സിലാക്കാന്‍ കഴിയുന്നവരാണ് കേരളീയ സമൂഹമെന്നും മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

#സംഘപരിവാര്‍ #ചതി #മനസ്സിലാക്കുക

'ശബരിമല വിഷയം ഒരു സുവര്‍ണ്ണാവസരമാണ്, തന്റെ തന്ത്രത്തില്‍ ചില സംഘടനകള്‍! പെട്ടു' – വക്രബുദ്ധിയിലും, കലാപത്തിനു തിരി കൊളുത്തുന്നതിലും അമിത് ഷായേക്കാള്‍ മുന്നില്‍ താന്‍ തന്നെയെന്ന് തെളിയിക്കുന്ന, കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷന്‍! ശ്രീധരന്‍ പിള്ള യുവമോര്‍ച്ചയുടെ വേദിയില്‍ നടത്തിയ പ്രസംഗം കേട്ട് കേരള ജനത ഞെട്ടി. കുപ്രചാരണങ്ങളിലൂടെ മത വികാരം ഇളക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് അതുവഴി വോട്ട് നേടി അധികാരത്തില്‍ വരാന്‍ ശ്രമിക്കുക എന്നത് ബി.ജെ.പി.യും സംഘപരിവാര്‍ കക്ഷികളും വര്‍ഷങ്ങളായി ഇന്ത്യ മുഴുവന്‍ പയറ്റുന്ന കുതന്ത്രമാണ്. ഇപ്പോള്‍! കേരളത്തില്‍ പരീക്ഷിക്കുന്നതും അതേ കുതന്ത്രമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍! അത് തെളിയിച്ചു കഴിഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഏതു രീതിയിലും വര്‍ഗ്ഗീയത ആളിക്കത്തിച്ച് കലാപം ഉണ്ടാക്കുകയും, അതുവഴി നാട് കത്തിച്ച് ഏതാനും പേരെ കൊലയ്ക്കിരയാക്കുകയും, സര്‍ക്കാരിനെ 'വലിച്ചു താഴെയിടാനുമുള്ള സുവര്‍ണ്ണാവസരം' പ്ലാന്‍! ചെയ്യുകയുമായിരുന്നു ശ്രീധരന്‍ പിള്ള. മാനസിക വിഭ്രാന്തി ഉള്ള ഒരാളില്‍ നിന്നു പോലും ഉണ്ടാകാത്ത രീതിയില്‍ ഹീനമായ കുതന്ത്രങ്ങളും പ്രവൃത്തികളുമാണ്, പ്രത്യേകിച്ച് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം ശ്രീധരന്‍ പിള്ളയില്‍ നിന്നുമുണ്ടാകുന്നത്. ഈ ലക്ഷ്യം നേടാന്‍ സംഘപരിവാര്‍കാര്‍! സ്വീകരിച്ച കുതന്ത്രത്തിനൊപ്പം, 'നടയടയ്ക്കല്‍!' ഭീഷണി പ്രഖ്യാപിച്ച് കലാപ അന്തരീക്ഷത്തിലേക്ക് നയിക്കുന്നതിന് പിന്തുണ നല്‍കാന്‍!! ശബരിമല തന്ത്രിയും കൂട്ടരും തയ്യാറായി എന്നത് കുറ്റകരവും, പ്രതിഷേധാര്‍ഹവും, ലജ്ജാകരവുമാണ്. 'തന്റെ തന്ത്രത്തില്‍! ചില സംഘടനകള്‍! പെട്ടു' എന്ന് പിള്ള പറയുന്നത് ആരെയൊക്കെ ഉദ്ദേശിച്ചാണ് എന്നുള്ളത് വ്യക്തമാണ്. ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നില്‍!ക്കുന്ന സംഘടനകള്‍ ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവും തങ്ങളെ ബാധിക്കില്ലെന്നാണ് ഇവിടത്തെ ബി.ജെ.പി. അദ്ധ്യക്ഷന്റെ നിലപാട്. അഖിലേന്ത്യാ അദ്ധ്യക്ഷനേക്കാള്‍ ഒട്ടും മോശമാകാത്ത നിലപാട് തന്നെ. ഇതെല്ലാം നോക്കുമ്പോള്‍! ബി.ജെ.പി.യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തന്നെയാണ്.

സര്‍ക്കാരിന്റെയും, പോലീസിന്റെയും ധീരവും സമചിത്തതയോടെയുമുള്ള ഇടപെടലുകള്‍! കൊണ്ട് 'പ്ലാന്‍ എ.ബി.സി' പൊളിച്ചതു പോലെ 'പ്ലാന്‍ സുവര്‍ണ്ണാവസരം' പൊളിച്ചതിലും പിള്ളയും കൂട്ടരും ദു:ഖിതരാണ്. ഇവര്‍! ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം കുതന്ത്രങ്ങള്‍!ക്കു പിന്നിലെ 'സംഘപരിവാര്‍ ചതി' മനസ്സിലാക്കാന്‍! കഴിയുന്നവരാണ് കേരളീയ സമൂഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com