ആചാരലംഘനം നടത്തി; പരിഹാരക്രിയ ചെയ്തു; അയ്യപ്പന്‍ ക്ഷമിക്കട്ടെയെന്ന് വത്സന്‍ തില്ലങ്കേരി

ആചാരലംഘനം നടത്തി -  പരിഹാരക്രിയ ചെയ്തു - അയ്യപ്പന്‍ ക്ഷമിക്കട്ടെയെന്ന് വത്സന്‍ തില്ലങ്കേരി
ആചാരലംഘനം നടത്തി; പരിഹാരക്രിയ ചെയ്തു; അയ്യപ്പന്‍ ക്ഷമിക്കട്ടെയെന്ന് വത്സന്‍ തില്ലങ്കേരി

സന്നിധാനം: ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്തു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാരക്രിയകള്‍ ചെയ്തതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് പടി കയറിയത് ഒഴിവാക്കാമായിരിന്നു. അയ്യപ്പന്‍ ക്ഷമിക്കട്ടെയെന്നും തില്ലങ്കേരി പറഞ്ഞു

സന്നിധാനത്തേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയില്‍ കുത്തിയിരുന്നത്.  വത്സന്‍ തില്ലങ്കേരി നേരിട്ടാണ് പ്രതിഷേധക്കാരെ പടിയില്‍ അണിനിരത്തിയത്. ഭൂരിഭാഗം പ്രതിഷേധക്കാര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ കയറി ഇറങ്ങുന്ന  ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 
ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതും ശ്രീകോവിലിന് പിന്‍തിരിഞ്ഞ് പടിയിറങ്ങിയതുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. 

എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടുക്കെട്ടുമായാണ് പടി ചവിട്ടിയതെന്നുമായിരുന്നു സംഭവം നടന്നയുടന്‍ വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം.  പിന്നീട് ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചതായി തോന്നിയതിനാല്‍ തന്ത്രിയെ കണ്ട് പരിഹാര ക്രിയകള്‍ ചെയ്യുകയായിരുന്നു എന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടായതാണ്. അവിടെ മനപ്പൂര്‍വം ആചാരലംഘനം നടത്തിയത് കെപി ശങ്കര്‍ദാസ് ആണ്. ഇന്നലെ നടന്ന സംഭവം എല്ലാവരും കണ്ടതാണ്. എനിക്ക് തെറ്റുപറ്റിയതായി വ്യാപകമായി പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഒരു വിശ്വാസിയായ എനിക്കുണ്ടായ വിഷമത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ തന്ത്രിയെ കണ്ട് ആവശ്യമായ പരിഹാരക്രിയകള്‍ ചെയ്തതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com