"ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ"

നമ്മൾ നടത്തുന്നത് ധർമ്മയുദ്ധമാണ്. നമ്മുടെ ആയുധം ശരണമന്ത്രഘോഷം മാത്രം
"ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ"

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ രഹസ്യനീക്കം നടക്കുന്നതായി ആരോപിച്ച് ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികല രം​ഗത്ത്. മൂന്ന് പേർ രഹസ്യമായി ശബരിമല പരിസരത്തെത്തിയെന്നാണ് ശശികല ആരോപിച്ചത്. നവമാധ്യമങ്ങളിലും യുവതി പ്രവേശത്തിനെതിരെ ശശികല ശാപവാക്കുകൾ ചൊരിഞ്ഞു. 

''ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ"  എന്നായിരുന്നു ശശികല ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. നമ്മൾ നടത്തുന്നത് ധർമ്മയുദ്ധമാണ്. നമ്മുടെ ആയുധം ശരണമന്ത്രഘോഷം മാത്രം. അക്രമം നമ്മുടെ മാർഗ്ഗമല്ലെന്നും ശശികല മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

പമ്പയിൽ, ഇതുവരെ സർവ്വം ഭദ്രം. ഞങ്ങളിവിടെ ഉണ്ടെന്നും മറ്റൊരു പോസ്റ്റിൽ ശശികല അഭിപ്രായപ്പെട്ടു. യുവതി പ്രവേശം തടയുന്നതിനായി  നിലയ്ക്കലിൽ എത്തിയ ശശികലയെ പൊലീസ് തടഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com