'മണ്ഡലകാലത്ത് മല ചവിട്ടാനെത്തും' ; സുരക്ഷ ഒരുക്കേണ്ടത് കേരള മുഖ്യമന്ത്രിയും പൊലീസുമെന്ന് തൃപ്തി ദേശായി

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി. 17 ആം തിയതി ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. 
'മണ്ഡലകാലത്ത് മല ചവിട്ടാനെത്തും' ; സുരക്ഷ ഒരുക്കേണ്ടത് കേരള മുഖ്യമന്ത്രിയും പൊലീസുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ എത്തും. 17 ആം തിയതി ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നത്.  ഇതിനുള്ള സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവിക്കും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.  വിധി സ്ത്രീകള്‍ക്കെതിരായ അസമത്വം അവസാനിപ്പിക്കാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രിം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന പ്രഖ്യാപനത്തോടെയാണ് തൃപ്തി ദേശായി ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദര്‍ഗയിലും, ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും ശനി ശിംഘനാപൂര്‍ ക്ഷേത്രത്തിലും തൃപ്തി സ്ത്രീകള്‍ക്കൊപ്പം പ്രവേശിച്ചിരുന്നു. 

 ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകള്‍ക്കും ഇത് വിജയദിവസമാണ് എന്നായിരുന്നു വിധി വന്ന സമയത്ത് അവര്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com