വത്സന്‍ തില്ലങ്കേരിക്കെതിരെ രംഗത്തെത്തിയ ദേവസ്വം ബോര്‍ഡംഗവും പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടില്ലാതെ

വത്സന്‍ തില്ലങ്കേരിക്കെതിരെ രംഗത്തെത്തിയ ദേവസ്വം ബോര്‍ഡംഗവും പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടില്ലാതെ
വത്സന്‍ തില്ലങ്കേരിക്കെതിരെ രംഗത്തെത്തിയ ദേവസ്വം ബോര്‍ഡംഗവും പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടില്ലാതെ

പത്തനംതിട്ട : ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്തതെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്. ഇതേക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 

ഇന്നലെ നടതുറന്ന സമയത്താണ് ദേവസ്വംബോര്‍ഡംഗത്തിന്റെ നടപടി. ശങ്കരദാസ് പടിയിറങ്ങിയതും ഇരുമുടിക്കെട്ടില്ലാതെയാണ്. കെ.പി.ശങ്കരദാസിനെതിരെ നടപടി വേണമെന്ന് ആര്‍.എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെടുകയും ചെയ്തു. സമാനമായ ആരോപണത്തില്‍ ശങ്കരദാസ് തില്ലങ്കേരിക്കെതിരെ നടപടിയാവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ വെളിച്ചത്തായത്. 

വല്‍സന്‍ തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് അന്വേഷിക്കുമെന്നും  കെ.പി ശങ്കര്‍ദാസ് പമ്പയില്‍  പറഞ്ഞു. ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായപ്പോള്‍ ഭക്തരെ നിയന്ത്രിക്കാന്‍ വത്സന്‍ തില്ലങ്കരിക്ക് പൊലീസ് സൗകര്യമൊരുക്കിയത് വലിയ വിവാദമായിരുന്നു. പൊലീസ് മൈക്കിലൂടെ തില്ലങ്കേരി അണികളോട് ശാന്തരാകാന്‍ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

സന്നിധാനത്ത് ആചാരലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ വിശദീകരണം. ഇരുമുടിക്കെട്ടുമായാണ് എത്തിയത്. ബഹളമുണ്ടായപ്പോള്‍ അത് ഒപ്പമുള്ളയാള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് തില്ലങ്കേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com