കുഞ്ഞിന് ചോറുകൊടുക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല: സന്നിധാനത്ത് വെച്ച് കയ്യേറ്റം ചെയ്യപ്പെട്ട കുടുംബം 

സ്ത്രീകള്‍ക്കും കുഞ്ഞിനും ഒപ്പം എത്തിയ മൃദുല്‍ എന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം ആയിരുന്നു.
കുഞ്ഞിന് ചോറുകൊടുക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല: സന്നിധാനത്ത് വെച്ച് കയ്യേറ്റം ചെയ്യപ്പെട്ട കുടുംബം 

ഴിഞ്ഞ ദിവസം ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോള്‍ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ അമ്പത് വയസുകഴിഞ്ഞ സ്ത്രീയെ പോലും അക്രമികള്‍ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സന്നിധാനത്ത് വെച്ച് കയ്യേറ്റം ചെയ്യപ്പെട്ട ഇവരെ പൊലീസ് വളരെ ശ്രമപ്പെട്ടാണ് സംരക്ഷിച്ചത്. 

സ്ത്രീകള്‍ക്കും കുഞ്ഞിനും ഒപ്പം എത്തിയ മൃദുല്‍ എന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം ആയിരുന്നു. കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് തൃശൂര്‍ ലാലൂരില്‍ നിന്നുള്ള കുടുംബം ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായ സ്ത്രീയ്ക്കും യുവാവിനും ആണ് അയ്യപ്പ ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അക്രമികളില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. 

അക്രമികള്‍ ഇയാളുടെ ഷര്‍ട്ട് വലിച്ചുകീറുകയും മുണ്ട് വലിച്ചൂരുകയും ചെയ്തു. അവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു മൃദുലിനെ. കുഞ്ഞിന് ചോറ് കൊടുക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ടും അക്രമിസംഘം കേട്ടില്ലെന്നും മൃദുല്‍ പറയുന്നു. അയ്യപ്പ വിശ്വാസിയായ തനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനമാണെന്നും താനും കുടുംബവും കടുത്ത മാനസിക പിരിമുറുക്കത്തില്‍ ആണെന്നും മൃദുല്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com