കെഎസ്ഇബി: ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ ഫീസ് 10​ രൂ​പ, 100 രൂ​പ പ്രോ​സ​സി​ങ്​ ചാ​ർ​ജ്, സെക്യൂരിറ്റി ഡിപ്പോസിറ്റ് ; ക​ണ​ക്​​റ്റ​ഡ്​ ലോഡ് ഡിസംബർ 31 വരെ ക്രമപ്പെടുത്താം

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ക​ണ​ക്​​റ്റ​ഡ്​ ലോ​ഡി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത്​ ക്ര​മ​പ്പെ​ടു​ത്താ​നും ഉ​ട​മസ്ഥാ​വ​കാ​ശ​ത്തി​ൽ മാ​റ്റം​വ​രു​ത്താ​നും അ​വ​സ​രം ന​ൽ​കി വൈ​ദ്യു​തി ബോ​ർ​ഡ്​ ഉ​ത്ത​ര​വ്
കെഎസ്ഇബി: ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ ഫീസ് 10​ രൂ​പ, 100 രൂ​പ പ്രോ​സ​സി​ങ്​ ചാ​ർ​ജ്, സെക്യൂരിറ്റി ഡിപ്പോസിറ്റ് ; ക​ണ​ക്​​റ്റ​ഡ്​ ലോഡ് ഡിസംബർ 31 വരെ ക്രമപ്പെടുത്താം

തി​രു​വ​ന​ന്ത​പു​രം: വൈദ്യുതി കണക്ഷന് രേഖകൾ കുറച്ച നടപടിക്ക് പിന്നാലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ക​ണ​ക്​​റ്റ​ഡ്​ ലോ​ഡി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത്​ ക്ര​മ​പ്പെ​ടു​ത്താ​നും ഉ​ട​മസ്ഥാ​വ​കാ​ശ​ത്തി​ൽ മാ​റ്റം​വ​രു​ത്താ​നും അ​വ​സ​രം ന​ൽ​കി വൈ​ദ്യു​തി ബോ​ർ​ഡ്​ ഉ​ത്ത​ര​വ്. ക​ണ​ക്​​റ്റ​ഡ്​ ലോ​ഡി​ലെ മാ​റ്റം ഡി​സം​ബ​ർ 31വ​രെ സ്വ​യം വെ​ളി​പ്പെ​ടു​ത്താം. ഇ​ത്​ ക്ര​മീ​ക​രി​ക്കാ​ൻ നി​ര​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കും. ക്ര​മീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത്​ അ​പേ​ക്ഷ ഫീ​സ്, ടെ​സ്​​റ്റി​ങ്​ ഫീ​സ്​ എ​ന്നി​വ ഒ​ഴി​വാ​ക്കും. അ​ഡീ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഡിപ്പോസിറ്റും വേ​ണ്ട. കൂ​ടു​ത​ൽ ലോ​ഡ്​ ആ​വ​ശ്യ​മാ​യി വ​രി​ക​യോ വോ​ൾ​ട്ടേ​ജ്​ നി​ല​യി​ൽ മാ​റ്റം​വേ​ണ്ടി​വ​രി​ക​യോ ചെ​യ്​​താ​ൽ നെ​റ്റ്​​വ​ർ​ക്ക്​ സം​വി​ധാ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ചെ​ല​വ്​ ഉ​പ​ഭോ​ക്​​താ​വ്​ വ​ഹി​ക്ക​ണം. ഒാ​രോ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ​യും ആ​ദ്യ​പാ​ദ​ത്തി​ൽ അ​ധി​ക നി​ക്ഷേ​പ​ത്തു​ക ന​ൽ​ക​ണ​മെ​ങ്കി​ൽ അ​ത്​ കൊ​ടു​ക്കാ​ൻ ഉ​പ​ഭോ​ക്​​താ​വ്​ ബാ​ധ്യ​സ്​​ഥ​മാ​യി​രി​ക്കും. 

ഉ​പ​ഭോ​ക്​​താ​വി​​ന്റെ ഉ​ട​മസ്ഥാവ​കാ​ശ മാ​റ്റ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ല​ഘൂ​ക​രി​ക്കും. 10​ രൂ​പ അ​പേ​ക്ഷ ഫീ​സും 100 രൂ​പ പ്രോ​സ​സി​ങ്​ ചാ​ർ​ജു​മാ​ണ്​ ഉ​ട​മ​സ്​​ഥ​ത മാ​റ്റാ​ൻ ന​ൽ​കേ​ണ്ട​ത്. മു​ൻ ഉ​ട​മ​സ്​​ഥ​നി​ൽ​നി​ന്ന്​ വെ​ള്ള​പേ​പ്പ​റി​ൽ ഒ​പ്പി​ട്ട​ അ​നു​മ​തി​പ​ത്രം ഇ​തോ​ടൊ​പ്പം ന​ൽ​ക​ണം. സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റ്​ പു​തി​യ ഉ​ട​മ ന​ൽ​ക​ണം. നി​ല​വി​ലെ തു​ക ഉ​ട​മ​ക്ക്​  മ​ട​ക്കി​ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റ​ണം.തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​​െൻറ​യും ഉ​ട​മ​സ്​​ഥ​ത​യു​ടെ​യും രേ​ഖ​ക​ൾ ന​ൽ​ക​ണം. യ​ഥാ​ർ​ഥ ഉ​ട​മ മ​രി​ച്ചാ​ൽ വി​ൽ​പ​ത്രം, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​യ​മ​പ​ര​മാ​യ അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​, ഭൂ​മി​യു​ടെ രേ​ഖ, മ​റ്റ്​ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ രേ​ഖ​ക​ൾ എ​ന്നി​വ​യി​​ലേ​തെ​ങ്കി​ലും ഒ​ന്ന്​​ ഉ​ട​മാ​സ്​​ഥാ​വ​കാ​ശ മാ​റ്റ​ത്തി​ന്​ ഹാ​ജ​രാ​ക്ക​ണം. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​തോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com