കെവിന്‍ വധം ദുരഭിമാനക്കൊല തന്നെ; പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു, വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും

വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്
കെവിന്‍ വധം ദുരഭിമാനക്കൊല തന്നെ; പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു, വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കെവിന്‍ വധം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കേസില്‍ ആറു മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. 

വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. 2018- ലെ ശാന്തി വാഹിനി കേസ് പോലെ, കെവിന്‍ കേസും പരിഗണിക്കണന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. ഇത്തരമൊരു ആവശ്യം അംഗീകരിക്കുന്നതു കേസില്‍ മുന്‍വിധിയുണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 

നട്ടാശേരി പ്ലാത്തറ ജോസിന്റെ മകന്‍ കെവിന്‍ എന്ന ഇരുപത്തിനാലുകാരനെ നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവിന്റെ സഹോദരന്‍ ഷാനുവാണ് കേസില്‍ ഒന്നാം പ്രതി. നീനുവിന്റെ പിതാവ് ചാക്കാ ജോണ്‍ അഞ്ചാം പ്രതിയാണ്. ഇവര്‍ ഉള്‍പ്പെടെ 10 പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com