കോഴിക്കോട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു


കോഴിക്കോട്: നഗരത്തിൽ രാ​ത്രി യുവാവ്​ കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് ചെറയേക്കരത്താഴം അരീക്കോട്​ മീത്തൽ ബിജീഷ് (27) ആണ് മരിച്ചത്. വാക്ക്​ തർക്കത്തി​നിടെ ചൊവ്വാഴ്​ച രാത്രി 10 മണിയോടെ സഹോദരൻ ബിബീഷിെന്റെ കുത്തേൽക്കുകയായിരുന്നുവെന്ന്​ മെഡിക്കൽ കോളജ്​ പൊലീസ്​ പറഞ്ഞു.

ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസ്​ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്​: വിശ്വൻ. മാതാവ്​ രാജി. സംഭവത്തിൽ മെഡിക്കൽ കോളജ്​ പൊലീസ്​ കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com