ഫെമിനിസ്റ്റുകളെ ഭയന്നാണ് സുപ്രീംകോടതി ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല വിധി പുറപ്പെടുവിച്ചത്: രാഹുല്‍ ഈശ്വര്‍

ഫെമിനിസ്റ്റുകളെയും പുരോഗമനവാദികളെയും ഭയന്നാണ് സുപ്രീംകോടതി ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതെന്ന് രാഹുല്‍ ആരോപിച്ചു.
ഫെമിനിസ്റ്റുകളെ ഭയന്നാണ് സുപ്രീംകോടതി ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല വിധി പുറപ്പെടുവിച്ചത്: രാഹുല്‍ ഈശ്വര്‍

കൊച്ചി: സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഫെമിനിസ്റ്റുകളെയും പുരോഗമനവാദികളെയും ഭയന്നാണ് സുപ്രീംകോടതി ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഇത്തരമൊരു വിധി പുറപ്പെടുവിച്ചില്ലെങ്കില്‍ തങ്ങളുടെ ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപ്പെടുമോയെന്ന ഭയമാണ് കോടതിക്ക് എന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതേ കാരണത്താലാണ് ചില രാഷ്ട്രീയപ്രവര്‍ത്തകരും ശബരിമലവിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നത് എന്നും രാഹുല്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ആണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകുന്നതെങ്കില്‍ അത് ആ നാട്ടിലെ ജനങ്ങള്‍ തന്നെ പരിഹരിച്ചേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

'ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് ഭക്തര്‍ വിഷമം കൊണ്ട് പറയുന്നതാണ്. പണം സര്‍ക്കാര്‍ എടുക്കുന്നില്ലെങ്കിലും അത് എങ്ങനെ ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഭക്ഷണം, വെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാതെ വിശ്വാസികളെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയിച്ചാലും തെറ്റ് പറയാനാവില്ല'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com