കുതിരാന്‍ തുരങ്കത്തില്‍ ശക്തമായ ഉറവ തുടരുന്നു: സുരക്ഷാ ഭീഷണി

നല്ല മഴ പെയ്താല്‍ തുരങ്കത്തില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ്.
കുതിരാന്‍ തുരങ്കത്തില്‍ ശക്തമായ ഉറവ തുടരുന്നു: സുരക്ഷാ ഭീഷണി

വടക്കഞ്ചേരി: മഴയില്ലാത്ത സമയങ്ങളിലും കുതിരാന്‍ തുരങ്കത്തില്‍ ഉറവ തുടരുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു. നിര്‍മാണം പൂര്‍ത്തിയായ കുതിരാന്‍ ഇടതുതുരങ്കത്തിനുള്ളിലാണ് ഉറവ തുടരുന്നത്. ഇവ ദിവസേന അടയ്ക്കുന്നുണ്ടെങ്കിലും തുരങ്കത്തിനുള്ളില്‍ പല ഭാഗത്തും വിള്ളല്‍ വീണത് ആശങ്കയുണ്ടാക്കുന്നുണ്ട്. നല്ല മഴ പെയ്താല്‍ തുരങ്കത്തില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ്.

ഉറവ ശക്തിപ്പെട്ടാല്‍ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് ജിയോജളിവകുപ്പ് അധികൃതര്‍ നേരത്തേ നടത്തിയ പരിശോധനയില്‍ പറഞ്ഞിരുന്നു. തുരങ്കത്തിനുള്ളിലുണ്ടാകുന്ന ഉറവ ചാലിലേക്ക് ഒഴുക്കിക്കളയുന്നതിനായി നാല് മീറ്റര്‍ ആഴത്തില്‍ അഞ്ഞൂറോളം ദ്വാരങ്ങളുണ്ടാക്കി പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് പല സ്ഥലങ്ങളിലും പുതിയ ഉറവ രൂപപ്പെട്ടിട്ടുള്ളത്.

തുരങ്കത്തിന്റെ നിര്‍മാണസമയത്ത് ശക്തിയായി സ്‌ഫോടനം നടത്തിയിരുന്നു. ഇതുമൂലം മണ്ണിന്റെയും പാറയുടെയും സ്വാഭാവികഘടന മാറിയതാണ് ഉറവ വര്‍ധിക്കാനിടയാക്കിയതെന്ന വിലയിരുത്തലുമുണ്ട്. ഓഗസ്റ്റില്‍ കനത്തമഴ പെയ്ത സമയത്ത് തുരങ്കകവാടത്തിന് മുകളിലുള്ള മലയിടിഞ്ഞുവീണിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com